Latest News

അശോക് സെല്‍വന്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍; പോര്‍ തൊഴില്‍ ടീസര്‍ പുറത്ത്

Malayalilife
 അശോക് സെല്‍വന്‍ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍; പോര്‍ തൊഴില്‍ ടീസര്‍ പുറത്ത്

ശോക് സെല്‍വന്‍ ശരത് കുമാര്‍ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.നിഖില വിമല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് പോര്‍ തൊഴില്‍ എന്ന ഒരു  എഡ്ജ് ഓഫ് ദി സീറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ റിലീസിലൂടെ അപ്ലാസ് എന്റര്‍ടൈന്‍മെന്റ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

ഹംബിള്‍ പൊളിറ്റീഷ്യന്‍ നോഗ്രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ പരമ്പരകള്‍ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ട്. 'ലില്ലി' യ്ക്കും ശേഷം ഇ ഫോര്‍ എക്സ്പെരിമെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'പോര്‍ തൊഴില്‍'.എല്ലാ ദക്ഷിണേന്ത്യന്‍ വിപണികളിലും വൈവിധ്യമാര്‍ന്ന ഉള്ളടക്ക സ്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെ 
'ഫോര്‍ തൊഴില്‍' ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.

por thozhil teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES