മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമയുടേതും ഇന്ദ്രജിത്തിന്റെയും. സിനിമയും ബിസിനസും എല്ലാമായി തിരക്കിലായ പൂര്‍ണിമയുടെ അനുജത്തി പ്രിയയും ഭര്‍ത്താവ് നിഹാലും യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രിയയും നിഹാലും ഇപ്പോഴൊരു യാത്രയിലാണ്. യൂട്യൂബ് ചാനല്‍ വ്ലോ
ഗിന്റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇരുവരും ഇപ്പോള്‍ ഇറ്റലിയിലാണ് ഉള്ളത്. ഇവര്‍ക്കൊപ്പം മകനും പ്രിയയുടെ മാതാപിതാക്കളും ഉണ്ട്. ആ രാജ്യത്തിന്റെ വിശേഷങ്ങളും രുചികളും ആസ്വദിക്കുന്നതിനിടെ സങ്കടകരമായ ഒരു വാര്‍ത്തയാണ് പ്രിയയും ഭര്‍ത്താവും ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
വിന്റര്‍ ട്രിപ്പ് തുടങ്ങാന്‍ ഇതിലും മനോഹരമായൊരു സ്ഥലമില്ലെന്ന് പറഞ്ഞാണ് നിഹാലും പ്രിയയും പ്രിയയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഇറ്റലിയിലേക്ക് യാത്ര വന്നത്. ഇറ്റലി സന്ദര്‍ശിച്ചുകൊണ്ടിരിക്കെയാണ് പ്രിയയുടെ അച്ഛന്റെ കാല് പ്രമേഹരോഗത്തിന്റെ ഭാഗമായി പഴുത്തത്. സെന്‍സ് ചെയ്യാനുള്ള കഴിവ് കാലിന് കുറവായതിനാല്‍ കാലിലെ ഒരു വിരല്‍ പഴുത്തിരിക്കുകയാണെന്ന് വൈകിയാണ് അറിഞ്ഞതെന്നും അത് ചികിത്സിക്കാനായി ആശുപത്രിയില്‍ ഡാഡിയെ പ്രവേശിപ്പിക്കേണ്ടി വന്നതിനെ കുറിച്ചും പുതിയ വീഡിയോ വഴി പറഞ്ഞിരിക്കുകയാണ് നിഹാലും പ്രിയയും. വയ്യാതെയായാലും പരാതിപ്പെടാത്ത ആളാണ് തങ്ങളുടെ ഡാഡിയെന്നും നിഹാല്‍ വീഡിയോയില്‍ പറഞ്ഞു.
വര്‍ഷങ്ങളായി പല രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ പോകുന്നുണ്ട് ഞങ്ങള്‍. പക്ഷെ ആദ്യമായാണ് ഇത്തരത്തില്‍ ഹോസ്പിറ്റലില്‍ കയറേണ്ട സന്ദര്‍ഭം വന്നതെന്നും വീഡിയോയില്‍ നിഹാല്‍ പറഞ്ഞു. നാട്ടിലെ പോലെയല്ല ചികിത്സ ലഭിക്കാന്‍ ഇറ്റലിയിലെ ആശുപത്രികളില്‍ താമസമാണെന്നും നിഹാല്‍ പറഞ്ഞു. നിഹാലിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം... 'രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ഡാഡിയുടെ വലത് കാലിലെ രണ്ടാമത്തെ വിരല്‍ പൊട്ടി പഴുപ്പും നീരും വന്നിരിക്കുന്നതായി കണ്ടു. ഡാഡിക്ക് പ്രമേഹം ഉള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ നിസാരമായി കണക്കാക്കാനാവില്ല.' 'ഞങ്ങള്‍ വര്‍ഷങ്ങളായി യാത്ര ചെയ്യുന്നവരാണ് ആദ്യമായാണ് യാത്രയ്ക്കിടെ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വരുന്നത്. ഇറ്റലിയിലെ സൊറന്റോവിലുള്ള ആശുപത്രിയിലാണ് ഡാഡിയെ കാണിക്കുന്നത്. ബാര്‍ അടക്കം ഹോസ്പിറ്റലിനുള്ളിലുണ്ട്. ട്രാവല്‍ ഇന്‍ഷൂറന്‍സും ഇവര്‍ക്കുണ്ടായിരുന്നു.
'കാല് ഡ്രസ് ചെയ്യാനാണ് വന്നത്. പക്ഷെ ഇവിടുത്തെ ചികിത്സയെല്ലാം വളരെ താമസമാണ്. നമ്മുടെ നാട്ടിലുള്ളപോലെയല്ല കാര്യങ്ങള്‍. ഇപ്പോഴാണ് എന്തുകൊണ്ടാണ് ആളുകള്‍ നാട്ടില്‍ വന്ന് ചികിത്സിക്കുന്നതെന്ന് എനിക്ക് മനസിലായത്.' 'വിരല്‍ പഴുത്തിട്ടും ഡാഡിക്ക് വേദനയില്ല. എന്റെ അച്ഛനും ഇതേ പ്രശ്നങ്ങളായിരുന്നു. വേദനയെടുത്തില്ലെങ്കില് വളരെ അധികം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ആരോഗ്യം പെട്ടന്ന് വഷളായി അപകടം സംഭവിക്കും. പ്രമേഹരോഗികള്‍ക്ക് കുറേക്കാലം കഴിയുമ്പോള്‍ കാലിന്റെ സെന്സേഷന് പോയി തുടങ്ങും. അതിനാല്‍ പഴുപ്പൊന്നും വരുന്നത് അറിയാന്‍ സാധിക്കില്ല.' 'അതുകൊണ്ട് അവരുടെ കാലുകളെന്നും നമ്മള് ചെക്ക് ചെയ്ത കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തണം. ശ്രദ്ധിക്കാതിരുന്നാല്‍ ഇന്ഫക്ഷന് കൂടി വിരലുകളോ കാലോ മുറിച്ച് കളയേണ്ട അവസ്ഥ വരും. ഡാഡിക്ക് കുറച്ച് നാളുകളായി ഇടയ്ക്കിടെ പനി വന്ന് പോകുമായിരുന്നു.' 'ഡാഡിയുടെ കാലില്‍ പഴുപ്പ് വന്നിട്ട് കുറച്ച് ദിവസമായി പക്ഷെ ആരും ശ്രദ്ധിച്ചില്ല അറിഞ്ഞില്ല. വേദനയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. കാലിന് ഭയങ്കര സീരിയസാണ്.
ഇപ്പോഴെങ്കിലും കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ മുറിച്ച് കളയേണ്ടി വരുമായിരുന്നു എന്നാണ് ഡാഡിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.' 'കാലിലെ ഇന്ഫക്ഷന് ശരീരത്തിലേക്കും കയറിയേനെ. പക്ഷെ ഞങ്ങള്‍ കൃത്യസമത്ത് വന്നു. മമ്മിയും പ്രിയയുമൊക്കെ ടെന്‍ഷനിലാണ്. വളരെ പതിയെയാണ് ചികിത്സ നടക്കുന്നത്. ഡാഡിയുടെ ഇന്ഫക്ഷന് സീരിയസാണ്.' 'ഒരു വിരല്‍ മുഴുവന്‍ പഴുപ്പും ഇന്ഫക്ഷനുമാണ്. ഡാഡിക്ക് കുഴപ്പമില്ല. കാലൊക്കെ ഡ്രസ് ചെയ്തു. വേദനയില്ല. ഡാഡി ഇപ്പോള്‍ ഓക്കെയാണ്. തണുപ്പായതുകൊണ്ടായിരിക്കും' നിഹാല്‍ പിള്ള പറഞ്ഞു.
നടി പ്രിയ മോഹന്റെയും ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ളയുടെയും കുടുംബം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ സിനിമയിലും സീരിയലുകളിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മകന് വേദുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. ലോക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ടായിരുന്നു.