നടി പൂനം പാണ്ഡെയുടെ വ്യാജ മരണം സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞ് ഏജന്‍സി സ്‌കബംഗ്. നടിയുടെ മരണം സൃഷ്ടിച്ചതിനു പിന്നില്‍ തങ്ങളായിരുന്നെന്ന് ഇവര്‍ തുറന്നു പറഞ്ഞു. സെര്‍വിക്കന്‍ ക്യാന്‍സറിനേക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പബ്ലിസിറ്റി സ്റ്റണ്ടില്‍ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുറിപ്പ് എത്തിയത്.
ക്യാന്‍സര്‍ ബാധിതരും അവരുടെ ബന്ധുക്കളും കടന്നുപോയ ബുദ്ധിമുട്ടിന് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. 2022ല്‍ 1,23,907 പേര്‍ക്ക് സര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചെന്നും 77,348 പേര്‍ ഇതുമൂലം മരിച്ചു എന്നുമാണ് പറയുന്നത്.
സ്തനാര്‍ബുദത്തിന് ശേഷം ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. പൂനത്തിന്റെ അമ്മ കാന്‍സര്‍ പോരാട്ടം നടത്തിയിട്ടുണ്ട്. ഇത്തരമൊരു രോഗത്തിന്റെ വെല്ലുവിളി നേരിട്ട് അറിയാവുന്നതുകൊണ്ടാണ് അത് തടയാനുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പൂനം പങ്കാളിയായത് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് 32കാരിയായ പൂനം അന്തരിച്ചെന്ന് താരത്തിന്റെ ടീം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചായിരുന്നു മരണമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം വിഡിയോയിലൂടെ പൂനം പാണ്ഡെ പ്രത്യക്ഷപ്പെടുതകയായിരുന്നു. സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായാണ് കടുംകൈ ചെയ്തതെന്നും താരം വ്യക്തമാക്കിയിരുന്നു.
നടിയെ പിന്തുണച്ച് ഭര്‍ത്താവ് സാം ബോംബേയും രംഗത്തെത്തിയിരിക്കുകയാണ്. പൂനം ചെയ്തതില്‍ സന്തോഷം മാത്രമേയുള്ളുവെന്നും ഞെട്ടലില്ലെന്നും സാം വ്യക്തമാക്കി. 'അവള്‍ ജീവിച്ചിരിപ്പുണ്ടല്ലോ. അതുമതി എനിക്ക്...ദൈവത്തിന് സ്തുതി'-ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സാം പറയുന്നു..
ആ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. എന്റെയുള്ളില്‍ ഒന്നും സംഭവിച്ചില്ല. നഷ്ടബോധവും ഉണ്ടായിരുന്നില്ല. അതു നടക്കാന്‍ സാധ്യതയില്ലെന്നായിരുന്നു എന്റെ ചിന്ത. അവളെക്കുറിച്ച് ഞാന്‍ എന്നും ആലോചിക്കാറുണ്ട്. ദിവസവും അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ ഞാന്‍അറിയേണ്ടതാണ്.'-സാം പറയുന്നു....
തങ്ങള്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും സാം വ്യക്തമാക്കി. പൂനം ജീവിച്ചിരികക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട വ്യക്തിയാണെന്നും സാം കൂട്ടിച്ചേര്‍ത്തു....