‘റൗഡി പിക്‌ചേഴ്‌സ്’; നയൻതാരയ്‌ക്കും വിഗ്‌നേഷ് ശിവനുമെതിരെ പരാതി

Malayalilife
‘റൗഡി പിക്‌ചേഴ്‌സ്’; നയൻതാരയ്‌ക്കും വിഗ്‌നേഷ് ശിവനുമെതിരെ പരാതി

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ  താരം നയന്‍താരയ്ക്കും  സംവിധായകന്‍ വിഗ്‌നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്. പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് സാലിഗ്രാം സ്വദേശി കണ്ണന്‍ എന്ന വ്യക്തിയാണ്.

 നയന്‍താരയുടേയും വിഗ്‌നേഷ് ശിവന്റേയും പ്രൊഡക്ഷന്‍ കമ്ബനിയുടെ പേര് 'റൗഡി പിക്ചേഴ്സ്' എന്നാണ്. ഈ പേര് തമിഴ്നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷ്ണര്‍ ഓഫിസിലാണ് പരാതി സമര്‍പ്പിച്ചത്.

 ദമ്ബതികള്‍ ചേര്‍ന്ന് 'റൗഡി പിക്ചേഴ്സ്' എന്ന നിര്‍മാണ കമ്ബനി വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തില്‍ എത്തിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ഭ്രഹ്‌മാണ്ഡ വിജയത്തിന് ശേഷമാണ് ആരംഭിക്കുന്നത്.

police case against against nayanthara and vighnesh shiva

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES