ആക്രമിക്കപ്പെട്ട നടിയുമായി നല്ല കൂട്ടാണ് എന്നാല്‍ പ്രതിയായ ചേട്ടനെ കണ്ടിട്ടു പോലുമില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തയെക്കുറിച്ച് നടി ശ്രിദ ശിവദാസ്‌

Malayalilife
 ആക്രമിക്കപ്പെട്ട നടിയുമായി നല്ല കൂട്ടാണ് എന്നാല്‍ പ്രതിയായ ചേട്ടനെ കണ്ടിട്ടു പോലുമില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തയെക്കുറിച്ച് നടി ശ്രിദ ശിവദാസ്‌

കുഞ്ചോക്കോബോബന്റെ നായികയായി ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിദ ശിവദാസ്. എന്നാല്‍ വിരിലെണ്ണാവുന്ന പടങ്ങള്‍ക്കൊടുവില്‍ വിവാഹിതയായി താരം സിനിമയില്‍ നിന്നും വിട പറയുകയായിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കയാണ് നടി. അതേസമയം നടിയെ ആക്രമിച്ച കേസില്‍ തന്നെ പോലീസ് ചോദ്യം ചെയ്ത വാര്‍ത്തകളോടും നടി പ്രതികരിക്കുന്നു.

2014ല്‍ വിവാഹശേഷവും സിനിമയില്‍ നിന്നും വിട്ടുനിന്ന നടിയാണ് ശ്രിദ. എന്നാല്‍ ഇടയ്ക്ക് ചില സിനിമകളില്‍ തലകാട്ടിയെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. 2016ല്‍ റിലീസ് ചെയ്ത മലയാളത്തിലെ ദം ആയിരുന്നു ശ്രിദ അവസാനമായി അഭിനയിച്ചത്. എന്നാല്‍ ഇപ്പോള്‍ തമിഴ് ചിത്രത്തിലൂടെ ശ്രിദ തിരികെ എത്തിയിരിക്കയാണ്.

തമിഴ് ബോക്സോഫിസില്‍ തകര്‍ത്തോടുകയാണ് ധില്ലുക്ക് ധുഡ്ഡു 2 എന്ന ശ്രിദ അഭിനയിച്ച ചിത്രം സന്താനമാണ് നായകന്‍. നരത്തെ തമിഴ്നാട്ടില്‍ ഹിറ്റായി മാറിയ കോമഡി സീരിസിന്റെ ചുവടു പിടിച്ചൊരുക്കിയ ദില്ലുക്ക് ദുഡ്ഡുവിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഹോറര്‍ കോമഡിയാണ്. തമിഴിലേയ്ക്ക് ചേക്കേറുകയാണോ എന്ന ചോദ്യത്തിന് അല്ലെന്നാണ് താരത്തിന്റെ മറുപടി. പക്ഷെ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തമിഴ് സിനിമകളില്‍ അഭിനയിക്കുന്നതിന് താല്‍പര്യമുണ്ട്. മലയാളത്തോട് താല്‍പര്യക്കുറവില്ല താനും. അവസരം കിട്ടിയാല്‍ ഏതു ഭാഷയിലായാലും നല്ല വേഷങ്ങളില്‍ എത്തെണമെന്നുണ്ട്. എന്നും താരം പറയുന്നു. 2016ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തുടര്‍ച്ചയാണ് ധില്ലുക്ക് ധുഡ്ഡു 2. റംഭാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊട്ട രാജേന്ദ്രനും ദീപ്തിയും ബിപിനുമെല്ലാം വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ദീപക് കുമാറാണ് ക്യാമറയ്ക്കു പിന്നില്‍. ഷബിറാണ് സംഗീത സംവിധാനം.

്അതേസമയം നടിയെ ആക്രമിച്ച കേസില്‍ ശ്രിദയെ ചോദ്യം ചെയ്യതത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് ശ്രിദ പറയുന്നത്. ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കിയപ്പോള്‍ തലക്കെട്ടില്‍ നല്ല പരിചയമുളള പേര് കണ്ടു. ഒന്നു കൂടി നോക്കിയപ്പോഴാണ് അത് തന്റെ പേര് തന്നെയെന്ന് വ്യക്തമായത്. നടി ആക്രമിക്കപ്പെട്ട  കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു എന്നായിരുന്നു വാര്‍ത്ത. ഒരു പ്രധാന വാര്‍ത്താ ചാനലാണ് ഇത് ആദ്യം നല്‍കിയത്. അവിടെ  പരിചയമുളള ഒരാളെ വിളിച്ച് അത്തരത്തില്‍ ഒരു സംഭവമെ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ഉടന്‍ തന്നെ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും അതേറ്റു പിടിച്ച്  പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തകളെത്തി. ഏതോ സിനിമയില്‍ കരഞ്ഞു കൊണ്ടു നില്‍ക്കുന്ന ചിത്രങ്ങളും വച്ചായിരുന്നു വാര്‍ത്ത. പോലീസിനു മുന്നില്‍ താന്‍ പൊട്ടിക്കരഞ്ഞതായും വാര്‍ത്തയിലുണ്ടെന്നും. അതൊക്കെ യൂട്യൂബിലെ ഹിറ്റ് വീഡിയോകളായി കിടക്കുന്നുണ്ടെന്നും അതൊക്കെ കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് താനെന്നും ശ്രീദ പറയുന്നു. ആക്രമിക്കപ്പെട്ട നടിയുമായി താന്‍ നല്ല കൂട്ടാണെന്നും എന്നാല്‍ പ്രതിയായ ചേട്ടനെ താന്‍ നേരിട്ടു കണ്ടിട്ടു പോലുമില്ലെന്നും ശ്രിദ പറയുന്നു. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടില്‍ വന്നോട്ടെ എന്നു ചോദിച്ചു. താന്‍ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാമെന്നും ശ്രദ പറയുന്നു. 

 

Read more topics: # Srida Sivadas,# Ordinary,# Police case
Actress Srida Shivadas says about rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES