പുതുമുഖങ്ങളായ സല്‍മാന്‍,ആരാധ്യ സായ്,റിയ എന്നിവരെ പ്രധാന കഥാ പാത്രങ്ങളാക്കി അനന്തപുരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പിന്നില്‍ ഒരാള്‍'
ജനുവരി പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.വിശ്വ ശില്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വക്കേറ്റ് വിനോദ് എസ് നായര്‍,യു വി ജയകാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദേവന്‍,ദിനേശ് പണിക്കര്‍, ജയന്‍ ചേര്‍ത്തല,ആര്‍ എല്‍ വി രാമകൃഷ്ണന്‍,ഐ എം വിജയന്‍,അനില്‍ അമ്പാടി,ആനന്ദ്,ഉല്ലാസ് പന്തളം,
നെല്‍സണ്‍,അസ്സീസ് നെടുമങ്ങാട്,ജയകാന്ത്,വിതുര തങ്കച്ചന്‍,വിന്റോഷ്,ജോജോണ്‍, ആന്റണി,അനന്തു,ജെ പി മണക്കാട്,സന,വിവിയ,ട്വിങ്കിള്‍,ഗീത വിജയന്‍ ,അംബിക മോഹന്‍, കവിതാലക്ഷ്മി, പൂര്‍ണ്ണിമ ആനന്ദ്, ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
റെജു ആര്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനന്തപുരിയുടെ വരികള്‍ക്ക് നെയ്യാറ്റിന്‍കര പുരുഷോത്തമന്‍ സംഗീതം പകരുന്നു.ജാസി ഗിഫ്റ്റ്,അശ്വനി ജയകാന്ത്, അര്‍ജ്ജുന്‍ കൃഷ്ണ എന്നിവരാണ് ഗായകന്‍. എഡിറ്റര്‍-എ യു ശ്രീജിത്ത് കൃഷ്ണ,
ആദര്‍ശ് രാമചന്ദ്രന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,കല-ജയന്‍ മാസ്,വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,ബിജു,മേക്കപ്പ്- രാജേഷ് രവി, സ്റ്റില്‍സ്-വിനീത് സി ടി,പരസ്യക്കല-ഷൈജു എം ഭാസ്‌കരന്‍,സൗണ്ട് ഡിസൈന്‍-രാജ് മാര്‍ത്താണ്ഡം,കളറിസ്റ്റ്-മഹാദേവന്‍, പശ്ചാത്തല സംഗീതം-ബാബു ജോസ്,അസ്സോസിയേറ്റ് ഡയറക്ടര്‍-അയ്യമ്പിളി പ്രവീണ്‍,മഹേഷ് കൃഷ്ണ,ഷാന്‍ അബ്ദുള്‍ വഹാബ്,ബിഷ കുരിശ്ശിങ്കല്‍, പ്രൊഡക്ഷന്‍ എകസിക്യൂട്ടീവ്-രാജന്‍ മണക്കാട്,പി ആര്‍ ഒ-
എ എസ് ദിനേശ്.