Latest News

പേളിയുടേയും ശ്രീനിയുടേയും ആ തകര്‍പ്പന്‍ വിവാഹ വീഡിയോ എത്തി; ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോള്‍ കസവ് കുര്‍ത്തയില്‍ നാടന്‍ പയ്യനായി ശ്രീനിഷും; വിവാഹവീഡിയോ പുറത്ത് വിട്ടത് പേളി യൂട്യൂബ് ചാനല്‍ വഴി; പാലക്കാട് നടന്ന വിവാഹവീഡിയോ കാണാം

Malayalilife
പേളിയുടേയും ശ്രീനിയുടേയും ആ തകര്‍പ്പന്‍ വിവാഹ വീഡിയോ എത്തി; ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോള്‍ കസവ് കുര്‍ത്തയില്‍ നാടന്‍ പയ്യനായി ശ്രീനിഷും; വിവാഹവീഡിയോ പുറത്ത് വിട്ടത് പേളി യൂട്യൂബ് ചാനല്‍ വഴി; പാലക്കാട് നടന്ന വിവാഹവീഡിയോ കാണാം

ബിഗ്ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു.  ക്രിസ്ത്യന്‍ വധുവായി തിളങ്ങിയ പേളി ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍ ഏറെ ചര്‍ച്ചായിയരുന്നു ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകളുടെ വീഡിയോ ഇപ്പോള്‍ പേളിമാണി തന്നെ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

വൈറ്റ്‌ലൈന്‍ വെഡ്ഡിങ് വീഡിയോഗ്രഫി പകര്‍ത്തിയ വിവാഹവീഡിയോയില്‍ അതീവ സുന്ദരിയായിട്ടാണ് പേളി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ശ്രീനിയുടെ നാടായ പാലക്കാട്ട് പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

പേളിയും ശ്രീനിയും ഒന്നിച്ചാണ് പാലക്കാട്ടെ ആഡിറ്റോറിയത്തിലേക്ക് എത്തിയത്. താലപ്പൊലിയും ചെണ്ടമേളവുമായിട്ടാണ് വധൂവരന്‍മാരെ വിവാഹവേദിയിലേക്ക് ആനയിച്ചത്. റെഡ് ചില്ലി നിറത്തില്‍ സ്വര്‍ണവര്‍ണവും ഉള്‍പെടുന്ന ഡബിള്‍ ഷേഡ് കാഞ്ചീപുരം പട്ടുസാരിയാണ് പേളി കല്യാണത്തിനായി തെരെഞ്ഞെടുത്തത്.കൊച്ചിയിലെ മിലന്‍ ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്.

ശ്രീനിഷ് ആകട്ടെ കസവ് കുര്‍ത്തയും മുണ്ടുമാണ് ധരിച്ചത്. വളരെ ലളിതമായ രീതിയിലാണ് പേളി ഒരുങ്ങിയത്. സ്വര്‍ണമൊന്നും അധികം അണിയാതെ നെക്ലസിനൊപ്പം ഒരു കല്ലുവച്ച മാല മാത്രമാണ് താരം ആഭരണമെന്ന നിലയില്‍ ധരിച്ചത്. ഇരുകൈകളിലാകട്ടെ പച്ച കുപ്പിവളകളും. അല്‍പമെങ്കിലും ആഡംബരം എന്നു പറയാനുണ്ടായിരുന്നത് നെറ്റിച്ചുട്ടിയും അരപട്ടയും മാത്രമാണ്. കൈകളില്‍ മൈലാഞ്ചി അണിഞ്ഞ പേളി മുടി പിന്നിയിട്ട് മുല്ലപൂ ചൂടിയിരുന്നു. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്് രഞ്ജുവാണ് പേളിയെ വധുവായി അണിയിച്ചൊരുക്കിയത്

. അതേസമയം പേളിയുടെ കല്യാണസാരിയിലെ സര്‍പ്രൈസാണ് ഇപ്പോള്‍ വൈറലാകുന്നത്. 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി മിലന്‍ ഡിസൈന്‍സ് സാരി ഒരുക്കിയത്. സാരിയിലുമുണ്ട് ഒരു പ്രത്യേകത. പേളിയുടെയും ശ്രീനിയുടെയും ചിത്രം മുന്താണിയില്‍ തുന്നിചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സാരിയായിരുന്നു പേളി കല്യാണത്തിന് ധരിച്ചത്. ബിഗ്ബസിലെ താരജോഡികളുടെ വിവാഹവീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

pearly maani sreenish wedding video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES