സ്വപ്ന ടീമിനൊപ്പം എന്നു കുറിച്ചുകൊണ്ട് വീണ്ടും ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുന്ന സന്തോഷം പങ്ക് വച്ച് പാര്‍വതി തിരുവോത്ത്; നടിയെത്തുന്നത് അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍

Malayalilife
topbanner
 സ്വപ്ന ടീമിനൊപ്പം എന്നു കുറിച്ചുകൊണ്ട് വീണ്ടും ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുന്ന സന്തോഷം പങ്ക് വച്ച് പാര്‍വതി തിരുവോത്ത്; നടിയെത്തുന്നത് അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍

സ്വപ്ന ടീമിനൊപ്പം എന്നു കുറിച്ചുകൊണ്ട് വീണ്ടും ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാകുന്ന സന്തോഷം പങ്ക് വച്ച് പാര്‍വതി തിരുവോത്ത്.ഖരീബ് ഖരീബ് സിംഗിള്‍ക്കു ശേഷം പാര്‍വതി വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത് അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ്.

അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രം പാര്‍വതി പങ്കു വച്ചു.വിസ് ഫിലിം അവതരിപ്പിക്കുന്ന ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ഈ ചിത്രം. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പങ്കജ് ത്രിപതി, സഞ്ചന സങ്കി, പാര്‍വതി തിരുവോത്ത്, ജയ അഹ്സാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് റിതേഷ് ഷാ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അവിക് മുഖോപാധ്യായ് നിര്‍വഹിക്കുന്നു.

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വണ്ടര്‍ വുമണ്‍ ആണ് താരത്തിന്‍രേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സോണി ലൈവില്‍ റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയിരുന്നത്. വിക്രമിനൊപ്പം എത്തുന്ന തലങ്കാന ആണ് പാര്‍വതിയുടേതായി പുറത്തിറങ്ങാനുളള പുതിയ ചിത്രം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

parvathy thiruvothu to act in bollywood

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES