Latest News

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024; മികച്ച നടിയായി പാര്‍വതി തിരുവോത്ത്; പോച്ചര്‍ സീരിസിലെ അഭിനയത്തിന് നിമിഷക്കും അംഗീകാരം

Malayalilife
 ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024; മികച്ച നടിയായി പാര്‍വതി തിരുവോത്ത്; പോച്ചര്‍ സീരിസിലെ അഭിനയത്തിന് നിമിഷക്കും അംഗീകാരം

ന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 പ്രഖ്യാപിച്ചു. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ പാര്‍വതി തിരുവോത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പോച്ചര്‍ സീരീസിലൂടെ നിമിഷ സജയനും പുരസ്‌കാരത്തിന് അര്‍ഹയായി.

കാര്‍ത്തിക് ആര്യന്‍, രാം ചരണ്‍, കിരണ്‍ റാവു, എ ആര്‍ റഹ്മാന്‍ തുടങ്ങിയ പ്രതിഭകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു. വിക്രാന്ത് മാസേ നായകനായ ചിത്രം ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. 'ചന്തു ചാമ്പ്യന്‍' എന്ന സ്പോര്‍ട്സ് ചിത്രത്തിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ മികച്ച നടനായത്

ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വിക്രാന്ത് മാസേ ആയിരുന്നു നായകനായി എത്തിയിരുന്നത്. കാര്‍ത്തിക് ആര്യന് പുരസ്‌കാരം ലഭിച്ചത് 'ചന്തു ചാമ്പ്യന്‍ എന്ന ചിത്ത്രതിലെ പ്രകടനത്തിനണ്, കിരണ്‍ റാവുവിന്റെ സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായ 'ലാപത ലേഡീസ്' മികച്ച ചിത്രത്തിനുള്ള (ക്രിട്ടിക്സ് ചോയ്സ്) അവാര്‍ഡ് നേടി.

ഇക്വാലിറ്റി ഇന്‍ സിനിമ അവാര്‍ഡ് ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ ചിത്രം 'ഡങ്കി'യ്ക്ക് ആണ്. കലയുടെയും സംസ്‌കാരത്തിന്റെയും അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് തെലുങ്ക് താരം രാം ചരണ്‍ ആണ്.

അതേസമയം, ലോകമെമ്പാടും സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു പാര്‍വതിയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക്. ലോസ് ആഞ്ചലെസിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസ് (ഐഎഫ്എഫ്എല്‍എയില്‍) ചിത്രം കഴിഞ്ഞ മാസം പ്രദര്‍ശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ, കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയായിരുന്നു ഉള്ളൊഴുക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും കാട്ടുന്നതാണ്.

parvathy thiruvothu and nimisha melbourne

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക