Latest News

അര മണിക്കൂറോളം ഹോട്ടലിന് പുറത്ത് വരി നിന്നിട്ടാണ് അകത്തേക്ക് കയറാന്‍; ഇത്രയും വര്‍ഷങ്ങളിലെ ഏറ്റവും ചെറിയ ബര്‍ത്ത്ഡേ ആഘോഷം; ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നയന്‍സും വിക്കിയും; വിഡിയോ പങ്ക് വച്ച് നടന്‍

Malayalilife
അര മണിക്കൂറോളം ഹോട്ടലിന് പുറത്ത് വരി നിന്നിട്ടാണ് അകത്തേക്ക് കയറാന്‍; ഇത്രയും വര്‍ഷങ്ങളിലെ ഏറ്റവും ചെറിയ ബര്‍ത്ത്ഡേ ആഘോഷം; ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് നയന്‍സും വിക്കിയും; വിഡിയോ പങ്ക് വച്ച് നടന്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 40-ാം ജന്മദിനമായിരുന്നു നവംബര്‍ 18ന്. ഭര്‍ത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിര്‍, ഉലഗ് എന്നിവരോടൊപ്പം ഡല്‍ഹിയിലായിരുന്നു താരം. ഇപ്പോഴിതാ വിഥ്നേഷ് ശിവന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്.  

പിറന്നാള്‍ തലേന്ന്, നടിയും ഭര്‍ത്താവും ഡല്‍ഹിയിലെ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഡല്‍ഹിയിലെ വളരെ സാധാരണമായ ഒരു ഹോട്ടലില്‍ ആണ് ദമ്പതികള്‍ കയറിയത്. ഇതിന്റെ വീഡിയോ ആണ് വിക്കിയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. 

30 മിനിറ്റ് കാത്തു നിന്നാണ് ഇവര്‍ക്ക് ഒരു ടേബിള്‍ ലഭിച്ചത്. കടയുടെ ഒത്ത നടുക്കുള്ള ടേബിളില്‍ ഇരുന്ന് താരജാഡകളൊന്നുമില്ലാതെ ഭക്ഷണം ആസ്വദിക്കുകയാണ് ദമ്പതികള്‍. ഇത്ര വര്‍ഷത്തിലെ ഏറ്റവും ചെറിയ പിറന്നാള്‍ ആഘോഷം എന്നാണ് വിക്കി കുറിച്ചത്.

17 നവംബര്‍. ഇത്രയും വര്‍ഷങ്ങളിലെ ഏറ്റവും ചെറിയ ബര്‍ത്ത്‌ഡേ ആഘോഷം. വളരെ സന്തോഷവും മനസിനോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ബര്‍ത്ത്‌ഡേ ഈവ് ഡിന്നര്‍ . ഡല്‍ഹിയിലെ ഭക്ഷണം വളരെ സ്വാദിഷ്ടവുമായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. 30 മിനിറ്റ് ക്യൂ നിന്നു. അങ്ങനെ നടുക്കത്തെ സീറ്റ് തന്നെ കിട്ടി. ചുറ്റിലും പലതും നടക്കുന്നുണ്ടായിരുന്നു എന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനായി. ആ നിമിഷം ഏറെ ആസ്വദിക്കാനായി. ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ സഹായിച്ച അപരിചിതന് നന്ദി. - വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

മറുപടിയുമായി നയന്‍താരയും എത്തി. ഏറ്റവും മികച്ച ബര്‍ത്ത്‌ഡേ ഡിന്നറായിരുന്നു ഇത്. വളരെ സാധാരണവും യാഥാര്‍ത്ഥ്യവുമായി തോന്നി.- താരം കുറിച്ചു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

nayanthara and vignesh visit delhi HoteL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക