Latest News

ഞങ്ങള്‍ പിരിഞ്ഞിട്ടില്ല;ഇതാണ് ജീവിതമെന്ന് ഞങ്ങള്‍ തീരുമാനിച്ചു;എന്ത് വന്നാലും നേരിടാന്‍ തയ്യാറാണ്;ഇന്നത്തെ അവസ്ഥയില്‍ എന്ത് സംഭവിച്ചാലും അദ്ദേഹത്തെ വിട്ട് കൊടുക്കില്ല; നടി സോണിയ ബോസിന് പറയാനുള്ളത്

Malayalilife
 ഞങ്ങള്‍ പിരിഞ്ഞിട്ടില്ല;ഇതാണ് ജീവിതമെന്ന് ഞങ്ങള്‍ തീരുമാനിച്ചു;എന്ത് വന്നാലും നേരിടാന്‍ തയ്യാറാണ്;ഇന്നത്തെ അവസ്ഥയില്‍ എന്ത് സംഭവിച്ചാലും അദ്ദേഹത്തെ വിട്ട് കൊടുക്കില്ല; നടി സോണിയ ബോസിന് പറയാനുള്ളത്

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന് പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് സോണിയ ബോസ്. തമിഴ് നടന്‍ ബോസ് വെങ്കട്ടിനെയാണ് സോണിയ വിവാഹം ചെയ്തത്. 2003 ലായിരുന്നു വിവാഹം. രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സോണിയ ബോസ്.

ഭര്‍ത്താവുമായി പല വട്ടം താന്‍ വഴക്കിട്ടിട്ടുണ്ടെന്നും പിരിയാന്‍ ആലോചിട്ടുണ്ടെന്നും സോണിയ പറയുന്നു. 'കുഞ്ഞ് പിറന്നത് മുതല്‍ ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്കുണ്ടായിട്ടുണ്ട്. നടിയായിരുന്നാലും ആരായിരുന്നാലും സ്ത്രീകള്‍ സ്ത്രീകളാണ്. ചെറിയ കാര്യങ്ങള്‍ ഒരുപാട് സന്തോഷം തരും. റിലേഷന്‍ഷിപ്പ് നിലനിര്‍ത്താന്‍ എല്ലാ പുരുഷന്‍മാര്‍ക്കും സാധിക്കില്ല.

ഭാര്യ, തന്റെ മക്കളുടെ അമ്മ എന്ന സ്റ്റാറ്റസ് വരുന്നതോടെ പഴയ ക്യാരക്ടര്‍ അവര്‍ മറക്കും. സ്വന്തം ഭാര്യയല്ലേ, വീട്ടില്‍ തന്നെ ഉണ്ടല്ലോ എന്ന് കരുതും. എന്നാല്‍ സ്ത്രീകള്‍ക്ക് അറ്റന്‍ഷന്‍ വേണം. ഫോണ്‍ ചെയ്താല്‍ എന്തിനാണിപ്പോള്‍ ഫോണ്‍ ചെയ്തതെന്ന് ഭര്‍ത്താക്കന്‍മാര്‍ ചോദിക്കും. അപ്പോള്‍ നമ്മളോട് ഇഷ്ടമില്ലെന്ന് സ്ത്രീകള്‍ കരുതും. ഇരുപതുകളില്‍ അത് വലിയ പ്രശ്‌നമാകും.

വീട്ടില്‍ വന്നാല്‍ കുഞ്ഞിനാണ് ഉമ്മ കൊടുക്കുക. ഞാനൊരുത്തി അവിടെയുണ്ടാകും. പക്ഷെ എന്നെ ശ്രദ്ധിക്കില്ല. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരുടെ സമയം വേണം. എന്നാല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് കല്യാണം കഴിച്ചു, കുഞ്ഞ് ജനിച്ചു എന്ന ഉത്തരവാദിത്വങ്ങളിലായിരിക്കും ചിന്ത. സിനിമാ രംഗത്താകുമ്പോള്‍ തിരക്ക് കൂടും. എന്റെ ബര്‍ത്ത്‌ഡേയ്ക്ക് അദ്ദേഹം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ബര്‍ത്ത് ഡേയ്ക്കും വരില്ല. ഞങ്ങള്‍ തികച്ചും വ്യത്യസ്തരാണ്.

നേരത്തെ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞത് തെറ്റായി വാര്‍ത്തയായി. പലരും എനിക്ക് ഇവ അയച്ച് പിരിഞ്ഞോ എന്ന് ചോദിച്ചു. ഞങ്ങള്‍ പിരിഞ്ഞിട്ടില്ല. ഇതാണ് ജീവിതമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്ത് വന്നാലും ഞങ്ങള്‍ നേരിടാന്‍ തയ്യാറാണ്. അദ്ദേഹത്തിന് എന്നോട് സ്‌നേഹമില്ലെന്ന് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുകയേ ഇല്ല. കാരണം ഇന്ന് അദ്ദേഹം വളരെ മോശം ഘട്ടത്തിലൂടെയാണ് പോകുന്നത്.

അമ്മയും പ്രിയപ്പെട്ട ചേട്ടനും മരിച്ചു. ഇന്ന് എന്ത് സംഭവിച്ചാലും അദ്ദേഹത്തെ വിട്ട് കൊടുക്കാനോ ദേഷ്യപ്പെടാനോ തയ്യാറല്ല. മക്കള്‍ പിറക്കുന്നത് വരെയും വിവാഹ ബന്ധം പിരിയാനുള്ള എല്ലാ അവകാശവുമുണ്ട്. കുഞ്ഞ് പിറന്നാല്‍ അവരുടെ ജീവിതം കരുതി ചില കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യണം. കാരണം അവര്‍ ആവശ്യപ്പെട്ടിട്ടല്ല അവരെ ജനിപ്പിച്ചത്. മറ്റൊന്ന് ഭര്‍ത്താവിന്റെ കുടുംബവുമായുള്ള ബന്ധം. വിവാഹമെന്നത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ്.

പഴഞ്ചന്‍ ചിന്തയായിരിക്കാം. പക്ഷെ ഞാന്‍ അതെല്ലാം വിശ്വസിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയും ചേട്ടനും തന്നെ ഏറെ സ്‌നേഹിച്ചിരുന്നെന്നും സോണിയ വ്യക്തമാക്കി. ഞാന്‍ ദേഷ്യപ്പെട്ട് പോയാല്‍ അവരുമായുള്ള ബന്ധം പോകുമെന്ന് താന്‍ കരുതിയിട്ടുണ്ട്... ' ഗലാട്ട പിങ്കുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വിവാഹ മോചന വാര്‍ത്തകള്‍ സിനിമാ ലോകത്ത് നിന്നും തുടരെ വരുന്നതിനിടയിലാണ് സോണിയയുടെ ഈ അഭിമുഖം ശ്രദ്ധിക്കപ്പെടുന്നത്.
 

Read more topics: # സോണിയ ബോസ്.
sonia bose about LIFE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക