ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകനാണ്. ഒമറിന്റെ പുതിയ ചിത്രം 'നല്ലത് സമയം' അടുത്തിടെയാണ് തിയറ്ററില്‍ നിന്ന് പിന്‍വലിച്ചത്. മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് 'നല്ല സമയം' സിനിമയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സിനിമ പിന്‍വലിച്ചത്.
ഇപ്പോളിതാമയക്കു മരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് ഒമര്‍ ലുലു. 'സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം' എന്നാണ് പോസ്റ്റിലെ വാചകം. ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'നല്ല സമയം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന്റെ സമാന രീതിയിലാണ് കേരള പൊലീസിന്റെ പോസ്റ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്‌സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' തിയേറ്ററുകളിലെത്തിയത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.