Latest News

ഒരിടവേളയ്ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്; ഒമര്‍ ലുലു ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഷീലു എബ്രഹാമിനും ഒപ്പം നടനെത്തും; പൂജ ചടങ്ങില്‍ തിളങ്ങി നടന്‍

Malayalilife
topbanner
 ഒരിടവേളയ്ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്; ഒമര്‍ ലുലു ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഷീലു എബ്രഹാമിനും ഒപ്പം നടനെത്തും; പൂജ ചടങ്ങില്‍ തിളങ്ങി നടന്‍

മര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ റഹ്മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എഴുപുന്നയില്‍ നടന്നു. തീര്‍ത്തും കോമഡി ഫണ്‍ എന്റര്‍ടെയ്‌നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.

ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സാരംഗ് ജയപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം ആല്‍ബി.

മ്യൂസിക്: വില്യം ഫ്രാന്‍സിസ്, എഡിറ്റര്‍: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാ പാല്‍നായികുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുണ്‍ മനോഹര്‍

Read more topics: # ഒമര്‍ ലുലു
omar lulu rahman movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES