ഈയിടെയാണ് സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഓഫീസിന് മുന്നില്‍ നിന്ന് മോഹന്‍ലാലിന്റെ ഒടിയന് ശില്പം കാണാതെ പോയത്. ഓഫീസിന് മുന്നില്‍ രണ്ട് ഒടിയന് ശില്പങ്ങളില് ഒന്നാണ് കാണാതായതെന്നും അവധി കഴിഞ്ഞ് ഓഫീസില്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം തിരിച്ചറിഞ്ഞതെന്നുമായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
ഒപ്പം തന്നെ ശില്പം കടത്തിയ ആള് സംവിധായകന് അയച്ച ഒരു ശബ്ദ സന്ദേശവും സിസിടിവി വീഡിയോക്കൊപ്പം സംവിധായകന് പങ്കിട്ടിരുന്നു. ഇപ്പോഴിതാ പോയ ഒടിയന് തിരികെ വന്ന സന്തോഷവും സംവിധായകന് വീഡിയോ സഹിതം പങ്ക് വച്ചിരിക്കുകയാണ്.പ്രതിമ എടുത്ത് കൊണ്ടുപോയ ആരാധകന് അത് ഒരു വണ്ടിക്കാരനെ ഏല്‍പ്പിച്ചുവെന്നാണ് സംവിധായകന് അറിയിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇതിനിടയില്‍ ഒരു കാര്യം സംഭവിച്ചു. പോയ ഒടിയന് പാലക്കാട്ടെ
ഓഫീസില്‍ ഒരു തള്ളു വണ്ടിയില്‍ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകന് തന്നെ അതൊരു വണ്ടിക്കാരനെ ഏല്‍പ്പിച്ചു മടക്കി തന്നു.
വീഡിയോയില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ... ദൃശ്യത്തില്‍ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല.
എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാര്. നന്ദി, പ്രിയ ആരാധകന്... മടക്കി തന്ന സ്നേഹത്തിന്...