തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുളളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ നിവിന്‍ പോളി പറയുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിവിന്‍ പോളി പരാതി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിവിന്‍ പോളി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച് അന്ന് തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
അവസരം വാഗ്ദാനം ചെയ്ത് ഡിസംബര്‍ 14,15,16 തീയതികളില്‍ ഗള്‍ഫില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറഞ്ഞത്. യുവതിയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. എന്നാല്‍ ആരോപണം ഉന്നയിച്ച അന്ന് തന്നെ പരാതി വ്യാജമാണെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നിവിന്‍ അറിയിച്ചു.
പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ തെളിവുമായി വിനീത് ശ്രീനിവാസന്, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.