സ്‌കൂള്‍ കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിന്‍ പോളി; ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ശിവന്‍കുട്ടി

Malayalilife
 സ്‌കൂള്‍ കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിന്‍ പോളി; ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഇന്റര്‍വെല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടന്‍ നിവിന്‍ പോളി. വിദ്യാഭാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ. 'കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിന്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകള്‍ നേര്‍ന്നു.'
അതേ സമയം ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് - മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് - സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് - ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ - ഷോബി പോള്‍രാജ്, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യശോധരന്‍, വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സ്റ്റില്‍സ് - അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ - ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ - ശബരി.

nivin pauly request minister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES