പ്രശസ്ത കന്നഡ നടനും സംവിധായകനുമായ നിതിന്‍ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ജൂണ്‍ 2ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഇട്ടമടുക്കിലെ അപ്പാര്‍ട്ട്മെന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു നിതിന്‍
ബാലതാരമായിട്ടാണ് നിതിന്‍ അഭിനയരംഗത്ത് എത്തിയത്.വിഷ്ണുവര്‍ദ്ധനൊപ്പം വേഷമിട്ട 'ഹലോ ഡാഡി'യിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. വിഷ്ണുവര്‍ദ്ധനൊപ്പം 'നിഷ്യബ്ദ'യിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് 'ചിരബാന്ധവ്യ', 'കേരളീയ കേസരി' 'മുത്തിനന്ത ഹെന്ദാടി' തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായെത്തി.
പിന്നീട്, ശ്രുതി നായിഡു പ്രൊഡക്ഷന്‍സ്, ബാലാജി ടെലിഫിലിംസ് തുടങ്ങിയ ബാനറുകളുടെ സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രുതി നായിഡു നിര്‍മ്മിച്ച പുനര്‍ വിവാഹ എന്ന ജനപ്രിയ പരമ്പരയിലും നിതിന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷോ ഹിറ്റായിരുന്നു.