Latest News

സുരാജ്, താങ്കളൊരു മാന്യനാണെന്നാണു കരുതിയത്; ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്; സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ? അതോ ഉസൈന്‍ ബോള്‍ട്ടോ; സോഷ്യല്‍മീഡിയയില്‍ വൈറലായി ആരാധകന്റെ കുറിപ്പ്

Malayalilife
സുരാജ്, താങ്കളൊരു മാന്യനാണെന്നാണു കരുതിയത്; ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്; സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ? അതോ ഉസൈന്‍ ബോള്‍ട്ടോ; സോഷ്യല്‍മീഡിയയില്‍ വൈറലായി ആരാധകന്റെ കുറിപ്പ്

തുടര്‍ച്ചയായി മികച്ച കഥാപാത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂട് തന്റെ പ്രതിഭ തെളിയിക്കുന്ന പ്രകടനമാണ് സമീപകാലത്ത് കാഴ്ച വയ്ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാണ് സുരാജിന് ലഭിച്ചത്. സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. അതിനിടെ താരത്തിന്റെ അഭിനയ മികവിനെ പ്രകീര്‍ത്തിച്ച് ഒരു ആരാധകന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്.

താരത്തെ അഭിനന്ദിച്ച് നെല്‍സണ്‍ ജോസഫ് എഴുതിയ പോസ്റ്റ് ഇതിനോടകം വൈറല്‍ ആണ്.മിസ്റ്റര്‍ സുരാജ്, താങ്കളൊരു മാന്യനാണെന്നാണ് കരുതിയത്; ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത് '....ഇങ്ങനെയാണ് കുറിപ്പിന്റെ തുടക്കം.

നെല്‍സന്റെ ഫേസ്ബുക്ക് കുറിപ്പ്

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?

ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങളുടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്. അതുകഴിഞ്ഞ് കഷ്ടകാലത്തിന് വികൃതിയൊന്ന് കണ്ടുപോയി. സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റെന്ന്.

ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കണ്ടു. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടെയും. സത്യം പറയണം. നിങ്ങള് മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാനായിട്ട്. സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ? ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ, ആ ഐഡിയ മനസിലിരിക്കട്ടെ, നമിച്ചാശാനേ 

 

nelson joseph fb post about suraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക