Latest News

ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല; ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം; തായ് എയര്‍വേയ്‌സില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് നസ്രിയയുടെ കുറിപ്പ്

Malayalilife
 ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല; ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം; തായ് എയര്‍വേയ്‌സില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് നസ്രിയയുടെ കുറിപ്പ്

വിമാന യാത്രയില്‍ പലപ്പോഴും പലര്‍ക്കും മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. താരങ്ങളില്‍ പലരും ഇത്തരം അനുഭവങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ അത്തരമൊരു മോശം അനുഭവം ഉണ്ടായതായി നടി നസ്രിയയും വെളിപ്പെടുത്തി. തായ് എയര്‍വേസിനെതിരെ രൂക്ഷവിമര്‍ശനവുമായി നസ്രിയ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പങ്ക് വച്ചത്.

വിമാനത്തില്‍വച്ച് ബാഗ് മോഷണം പോയെന്ന് പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് നടിയുടെ കുറിപ്പ്.'ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേസിന്റേത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍വേസിന്റെ ഭാഗത്തുനിന്നോ ജീവനക്കാരുടെ ഭാഗത്തുനിന്നോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. വിമാനത്തില്‍ വച്ച് ബാഗ് നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചില്ല. ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേസില്‍ യാത്ര ചെയ്യില്ല.' നസ്രിയ കുറിച്ചു. തായ് എയര്‍വേസിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ്.

തായ് എയര്‍വേയ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന തായ് എയര്‍വേയ്‌സ് ഇന്റര്‍നാഷണല്‍ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്ലാന്റിന്റെ പതാകവാഹക എയര്‍ലൈനാണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ്. ടൂറിസം ഉണര്‍ന്നു കഴിഞ്ഞാല്‍ പതിയെ നഷ്ടക്കണക്കുകളില്‍ നിന്നും കരകയറാമെന്നാണ് തായ് എയര്‍വേയ്‌സ് കണക്കുകൂട്ടുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. സിനിമാ തിരക്കുകള്‍ക്കിടയിലും ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

Read more topics: # നസ്രിയ,# ഫഹദ്
nazriya nazim against thai airways

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക