Latest News

ഉമ്മ എന്നെ കൊല്ലും;  മുടി വെട്ടി പുത്തന്‍ മേക്ക് ഓവര്‍ ചിത്രം പങ്ക് വച്ച് നസ്രിയയുടെ കുറിപ്പ്; താരത്തിന്റെ പുത്തന്‍ ലുക്കിന് കൈയ്യടിച്ച്‌ സുഹൃത്തുക്കളും ആരാധകരും

Malayalilife
 ഉമ്മ എന്നെ കൊല്ലും;  മുടി വെട്ടി പുത്തന്‍ മേക്ക് ഓവര്‍ ചിത്രം പങ്ക് വച്ച് നസ്രിയയുടെ കുറിപ്പ്; താരത്തിന്റെ പുത്തന്‍ ലുക്കിന് കൈയ്യടിച്ച്‌ സുഹൃത്തുക്കളും ആരാധകരും

മലയാളത്തിന്റെ പ്രിയ നടിയാണ് നസ്രിയ. ക്യൂട്ട് നായിക എന്നാണ് പൊതുവെ നസ്രിയയെ വിശേഷിപ്പിക്കാറുള്ളത്.സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലടക്കം താരത്തിന് ആരാധകര്‍ ഏറെയാണ്. 

ചെറിയൊരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്താനൊരുങ്ങുകയാണ് നടിയിപ്പോള്‍.ബേസില്‍ ജോസഫ് നായകനായ 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും നായിക വേഷത്തിലേക്ക് റീ എന്‍ട്രി നടത്തുന്നത്. ഇതിനിടെ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. 

മുടി മുറിച്ച് പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചതിനെ പറ്റിയാണ്നസ്രിയ പറയുന്നത്. മുടി എത്രത്തോളം മുറിച്ചെന്ന് കാണിക്കുന്ന രീതിയില്‍ ബാക്കിയുള്ള മുടിയുമായി നില്‍ക്കുന്ന ചിത്രങ്ങളും പുതിയ ഹെയര്‍ സ്റ്റൈലിന് ശേഷമുള്ള ഫോട്ടോസുമൊക്കെ ഒരുമിച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്

ഉമ്മ എന്നെ കൊല്ലും' എന്ന രസകരമായ ക്യാപ്ഷനും നസ്രിയ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തില്‍ കമന്റുമായെത്തുന്നത്.
ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും എന്നും അതല്ലെങ്കില്‍ നിന്നെ ആയിരിക്കും' എന്ന് പറഞ്ഞ് മുടി മുറിച്ച് ആളെയും നസ്രിയ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഇതിനൊപ്പം എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ എന്നു കൂടി നടി കൊടുത്തിട്ടുണ്ട്.

സ്വന്തം മുടി മുറിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നാണോ ഇതിലൂടെ നസ്രിയ ഉദ്ദേശിച്ചതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉമ്മ ഇനി എന്തൊക്കെ പറഞ്ഞാലും നസ്രിയയ്ക്ക് ഷോര്‍ട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലത്. ഇപ്പോഴത്തെ ലുക്കില്‍ ട്രാന്‍സ് എന്ന സിനിമയിലെ കഥാപാത്രമായി തോന്നും. ഫഹദ് മൊട്ട അടിച്ചു മാസ്സ് കാണിക്കുമ്പോള്‍. നീ മുടി വെട്ടി ക്യൂട്ട് കാണിക്കുന്നു... എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

2022ല്‍ തെലുങ്കിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലാണ് നടിയെത്തുന്നത്.
ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് നസ്രിയയും ഫഹദ് ഫാസിലും ഇഷ്ടത്തിലാവുന്നത്. അങ്ങനെ 2014 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഇരുപത്തിയൊന്നിന് ഇരുവരും പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്

Read more topics: # നസ്രിയ
nazriya choped hair look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക