കഴിഞ്ഞ ദിവസം ആണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും തങ്ങള്‍ അച്ഛനും അമ്മയും ആയ വിവരം വെളിപ്പെടുത്തിയത്.തങ്ങള്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചു എന്നായിരുന്നു ഇരുവരും അറിയിച്ചത്. വാടക ഗര്‍ഭ ധാരണത്തിലൂടെയായിരുന്നു ഇരുവര്‍ക്കും കുട്ടികള്‍ ജനിച്ചത്.
കുട്ടികള്‍ പിറന്ന സന്തോഷ വാര്‍ത്ത ഇരുവരുടെയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അതേപോലെ തന്നെ ഒരു വശത്ത് ഇരുവരും വലിയ വിമര്‍ശനവും നേരിട്ടിരുന്നു. ഇപ്പോളിതാ താരദമ്പതികള്‍ക്ക് നേരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ്.
വാടക ഗര്‍ഭധാരണത്തിന് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുഞ്ഞുങ്ങള്‍ ഉണ്ടായില്ലായെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നാണ് നിലവിലുള്ള നിയമത്തില്‍ പറയുന്നത്. എന്നാല്‍ നയന്‍താര -വിഘ്നേഷ് ശിവന്‍ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസം മാത്രമാണ് ആയത്. അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം.
21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താര നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കുമെന്നും എം. സുബ്രഹ്മണ്യം പറഞ്ഞു.മാതാപിതാക്കളുടെ സമ്മതം, പ്രായം മുതലായ നിയമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എം.സുബ്രഹ്മണ്യം അറിയിച്ചു.
ചട്ടലംഘനം കണ്ടെത്തിയാലും ഇരുവര്‍ക്കുനെതിരെ കടുത്ത ശിക്ഷ ഉണ്ടാവില്ലെന്നാണ് സൂചന. അതെ സമയം വാടക ഗര്ഭധാരണത്തിന് കൂട്ട് നിന്ന ആശുപത്രിക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടായേക്കാം..
ഏഴ് കൊല്ലം നീണ്ട പ്രണയത്തെ തുടര്‍ന്ന് ജൂണ്‍ 9-നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. സൗത്ത് ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന വിവാഹത്തില്‍ ഇന്ത്യന്‍ സിനിമയിലെ താര രാജാക്കന്മാര്‍ പങ്കെടുത്തിരുന്നു.