Latest News

ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ തോന്നി; അന്ന് മനുഷ്യര്‍ എത്ര നിസ്സാരനാണ് എന്നെനിക്ക് മനസ്സിലായി: ഗാന്ധിഭവനില്‍ കഴിയുന്ന മുതിര്‍ന്ന നടന്‍ ടി.പി. മാധവനെ കണ്ട വികാരാധീനയായി നടി നവ്യ നായര്‍ പറഞ്ഞത്

Malayalilife
ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെ തോന്നി; അന്ന് മനുഷ്യര്‍ എത്ര നിസ്സാരനാണ് എന്നെനിക്ക് മനസ്സിലായി: ഗാന്ധിഭവനില്‍ കഴിയുന്ന മുതിര്‍ന്ന നടന്‍ ടി.പി. മാധവനെ കണ്ട വികാരാധീനയായി നടി നവ്യ നായര്‍ പറഞ്ഞത്

ത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന മുതിര്‍ന്ന നടന്‍ ടി.പി. മാധവനെ കണ്ട് വികാരാധീനയായി നടി നവ്യ നായര്‍. നിരവധി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ചേട്ടന്‍ താമസിക്കുന്നതെന്ന് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ പറഞ്ഞു. ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്രഅവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു നവ്യ....

നിരവധി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച ് അദ്ദേഹം നാളുകളായി ഇവിടെയാണ് താമസമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് നവ്യ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഒരു അസുഖം വന്ന സംഭവവും നവ്യ വേദിയില്‍ വെച്ച് ഓര്‍ത്തു. മനുഷ്യന്‍ എത്ര നിസ്സാരനാണ് എന്ന് ആ നിമിഷം തിരിച്ചറിഞ്ഞു എന്നും നടി പറഞ്ഞു.

''ഇവിടെ വന്നപ്പോള്‍ ടി.പി. മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ താമസമാക്കിയിട്ട് കുറച്ച് കാലമായി. ഇവിടെ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മനസിലായി.

നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി''ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. നമ്മള്‍ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു.

എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെയാകുന്നു. ആ ദിവസത്തിന് മുന്നേ ഞാന്‍ പല തവണ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയില്‍ വ്യായാമം ചെയ്യും എന്നൊക്കെ. ജിമ്മില്‍ പോകുമ്പോള്‍ ഏറ്റവും അധികം വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്, ഡാന്‍സ് കളിക്കുമ്പോള്‍ നല്ല സ്റ്റാമിന ഉണ്ടെന്നുമൊക്കെ തോന്നിയിരുന്നു.

പക്ഷേ ഒന്നുമല്ല, മനുഷ്യന്‍ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോള്‍ മനസ്സിലാകും. കൊറോണ വന്നപ്പോള്‍ ഈ ലോകം മുഴുവന്‍ തിരിച്ചറിഞ്ഞു', നവ്യ പറഞ്ഞു.ഗാന്ധിഭവനില്‍ അന്തേവാസികള്‍ക്കായി ഒരു നൃത്ത പരിപാടി അവതരിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും നവ്യ അറിയിച്ചു. മാതാപിതാക്കളെക്കാള്‍ മുകളിലായി ആരെയും ഞാന്‍ കണക്കാക്കിയിട്ടില്ല. അങ്ങനെയിലല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്‍- അമ്മമാര്‍ ഉണ്ട്. തന്റേതായ കാരണത്താല്‍ അല്ലാതെ അനാഥരായ കുട്ടികളുണ്ട്.അവര്‍ക്കായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം നവ്യ കൂട്ടിച്ചേര്‍ത്തു.

Read more topics: # നവ്യ നായര്‍
navyanair visit gandhi bhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES