നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ നായികയാകുന്ന ചിത്രം 'ഒരുത്തീ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മഞ്ജു വാരിയരും മമ്മൂട്ടിയും ചേര്‍ന്നാണ് റിലീസ് ചെയ്തത്. പോസ്റ്ററില്‍ നവ്യയുടെ മുഖത്തോടൊപ്പം ഇന്ത്യന്‍ ഭരണഘടനയിലെ വരികള്‍ മങ്ങിക്കാണാം. ഒരുത്തീ എന്ന ടൈറ്റിലില്‍ തീയെന്ന വാക്കിന് ഈന്നല്‍ നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍..
താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രത്തിന് ആധാരം എന്ന് നവ്യ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. നവ്യക്കൊപ്പം വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ബാബു ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് നവ്യ വീണ്ടും സിനിമയിലേക്കെത്തുന്നത്. 2014-ല്‍ പുറത്തിറങ്ങിയ 'ദൃശ്യ' എന്ന കന്നഡ ചിത്രമാണ് നടി അവസാനം അഭിനയിച്ച ചിത്രം.
'