മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സജീവമായ താരം സോഷ്യല്‍മീഡിയയിലും തന്റെ വിശേഷങ്ങള്‍ പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ആരാധകരെ കാണിക്കുകയാണ് നവ്യ. ആലപ്പുഴയില്‍ ഒരു ഉദ്ഘാടനചടങ്ങിനെത്തിയ താരത്തിന് ഒരു പഴയ ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ സമ്മാനിച്ചത്. വിവാഹ സമയത്ത് അച്ഛനും അമ്മയും ഡെക്കറേഷന്‍ പരിപാടിക്ക് നല്‍കയിതായിരിക്കാം ഈ ഫോട്ടോകള്‍ എന്ന് നവ്യ വീഡിയോയില്‍ പറയുന്നുണ്ട്. അവതാരകന്‍ മാത്തുക്കുട്ടിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ആറു മാസം മുതല്‍ കലാതിലകത്തിനുളള ട്രോഫി സ്വീകരിക്കുന്ന ചിത്രങ്ങളും ആ കൂട്ടത്തിലുണ്ട്.
'ഇഷ്ടം 'എന്ന സിനിമയിലൂടെയായിരുന്നു നവ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല മറ്റ് പല ഭാഷകളിലും താരം തന്റെ സാന്നിധ്യം ഉറപ്പിച്ചു. 'നന്ദനം' എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുളള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്‌കാരം ലഭിച്ചു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ 'എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. അനീഷ് ഉപാസനയുടെ സംവിധനത്തിലൊരുങ്ങുന്ന 'ജാനകി ജാനേ' ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.