Latest News

പിന്തുണച്ചവര്‍ക്ക് നന്ദി..! അടുത്ത സിനിമ സര്‍പ്രൈസ്..! മലയാളി ലൈഫിനോട് നവ്യാ നായര്‍

Malayalilife
പിന്തുണച്ചവര്‍ക്ക് നന്ദി..! അടുത്ത സിനിമ സര്‍പ്രൈസ്..! മലയാളി ലൈഫിനോട് നവ്യാ നായര്‍

നവ്യയുടെ ചിന്നെ ചിരുകിളിയെ നൃത്ത വീഡിയോ ഏറ്റെടുത്ത് പിന്തുണച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് താരം. പ്രേക്ഷകരുടെ പിന്തുണയാണ് വലുതെന്നും അമ്മയുടേയും കുഞ്ഞിന്റേയും കഥപറയുന്ന നൃത്തരംഗം വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നതെന്നും നവ്യ മലായാളി ലൈഫിനോട് പറഞ്ഞു. നവ്യയുടെ ഭര്‍ത്താവ് കിഷോര്‍ മേനോനും നവ്യയുടെ കുടുംബവും ചടങ്ങിലെത്തിയിരുന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നൃത്തവീഡിയോയുമായി നവ്യ നായര്‍ വീണ്ടും മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയത്. ഭാരതിയാറിന്റെ കവിതയെ ആസ്പതമാക്കി ചിട്ടപ്പെടുത്തിയ നൃത്തവീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നവ്യ തന്നെയാണ്. പ്രൊമോ വീഡിയോ ഏവരും ഏറ്റെടുത്തതില്‍# സന്തോഷമുണ്ടെന്നും തനിക്ക് നല്‍കിയ പിന്തുപണ ഏപ്പോഴുമുണ്ടാകണമെന്നും നവ്യ മലയാളി ലൈഫിനോട് പ്രതികരിച്ചു.


നവ്യയുടെ ഭര്‍ത്താവ് കിഷോര്‍ മേനോനും നവ്യയുടെ കുടുംബവും ഹരിപ്പാട്ട് നിന്ന് ചടങ്ങിലെത്തിയിരുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സ്‌പെക്രടം പരിപാടിയുടെ സദസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ റിലീസ് ചെയ്തത്. 

Read more topics: # navya nair about dance vedio
navya nair about dance video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES