വിവാഹ വാര്‍ഷിക ദിനത്തില്‍ കുടുംബചിത്രം പങ്കുവച്ച് നടന്‍ നരേന്‍. മകന്‍ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹ വാര്‍ഷികം പ്രത്യേകത നിറഞ്ഞതാണെന്ന് നരേന്‍ പറയുന്നു. നമ്മളെ കൂടാതെ തന്മയയോടൊപ്പം ഓംകാറിന്റെ കൂടി വരവോടെ ഇത് തീര്‍ച്ചയായും ഒരു പ്രത്യേകത നിറഞ്ഞ വിവാഹ വാര്‍ഷികമാണ്. പ്രിയപ്പെട്ടവള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. നരേന്‍ കുറിച്ചു.
കുടുംബം പൂര്‍ണമായി എന്ന ടാഗ്െൈലനോടുകൂടിയാണ് നരേന്‍ വിവാഹ വാര്‍ഷിക ആശംസ കുറിപ്പ് പങ്കുവച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലൂടെയാണ് നരേന്റെ വെള്ളിത്തിര പ്രവേശം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ നായകനായതോടെയാണ് ശ്രദ്ധേയനാവുന്നത്.
തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നരേന് കഴിഞ്ഞു. ഇടവേളയ്ക്കുശേഷം നരേന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലും മീര ജാസ് മിന്‍ ആണ് നായിക.