മോശം കമന്റുമായി എത്തിയ ഫോളോവര്‍ക്ക് മുകേഷിന്റെ മറുപടി; ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രംമോശം കമന്റുമായി എത്തിയ ഫോളോവര്‍ക്ക് മുകേഷിന്റെ മറുപടി; ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രംഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കന്റിട്ട ഫോളോവറിന് തകര്‍പ്പന്‍ മറുപടി നല്‍കി നടനും എംഎല്‍എയുമായ മുകേഷ്. മമ്മൂട്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു മുകേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന് താഴെ 'കിളവന്മാര്‍ എങ്ങോട്ടാ' എന്നായിരുന്നു സിറാജ് ബിന്‍ ഹംസ എന്നയാളുടെ കമന്റ്.
കമന്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം മുകേഷ് മറുപടിയും കൊടുത്തു. ഞങ്ങടെ പഴയ കൂട്ടുകാരന്‍ ഹംസക്കയെ കാണാന്‍ പോവുകയാ' എന്നായിരുന്നു മുകേഷിന്റെ മറുപടി. രണ്ട് മണിക്കൂറിനുള്ളില്‍ 2400 ല്‍ അധികം റിയാക്ഷനാണ് മുകേഷിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്. ഫോളോവറിന്റെ മോശം കമന്റിനെ വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.