Latest News

"ആദിവാസി" യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

Malayalilife

ട്ടപ്പാടി മധുവിന്റെ  നാലാം ചരമ വാർഷിക ദിനത്തിൽ ആദിവാസി യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു.  ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മധുവിന്റെ  ജീവിതം പ്രമേയമാകുന്ന ആദിവാസി എന്ന ചിത്രം കവിയും, ഹോളിവുഡ് സംവിധായകനുമായ ഡോ.സോഹൻ  റോയി  ആണ് നിർമ്മിക്കുന്നത്. ശരത്ത് അപ്പാനി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്ത് വിജീഷ് മണിയാണ്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കുന്ന സമയത്താണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്.

ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ,  വടികയമ്മ , ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്, പി  മുരുഗേശ് സിനിമാട്ടോഗ്രാഫിയും, ബി. ലെനിൻ എഡിറ്റിങ്ങും, സംഭാഷണം-  ഗാനരചന  ചന്ദ്രൻ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്,  ആർട്ട് ഡയറക്ടർ കൈലാഷ്,  മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ ബുസി ബേബിജോണും നിർവ്വഹിക്കുന്നു.

 

Read more topics: # movie adivasi first song released
movie adivasi first song released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES