സിനിമാ തിരക്കുകള്‍ക്കും ബിഗ് ബോസ് ഷൂട്ടിങിനും ഒക്കെ ഇടവേള നല്കി കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. കുടുംബമൊന്നിച്ച് ജപ്പാനിലേക്ക് പോകുകയാണെന്ന് ബിഗ് ബോസ് ഷോയിലെത്തി പങ്ക് വച്ച ശേഷമാണ് താരം പറന്നത്. ഇപ്പോള്‍ അവധിയാഘോഷത്തിനിടെ വന്നെത്തിയ വിവാഹ വാര്‍ഷികം താരം ആഘോഷിച്ചതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
മോഹന്‍ലാലിന്റെയും സുചിത്രയുടെയും 35ാം വിവാഹവാര്‍ഷികാഘോഷമാണ് ജപ്പാനില്‍ നടന്നത്. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രം ടോക്കിയോ വിത്ത് ലൗ എന്ന കാപ്ഷനോടെയാന്‍് ഭാര്യ സുചിത്രയ്ക്ക് കേക്കു നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചത്.35 വര്‍ഷത്തെ സ്‌നേഹവും ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ പറയുന്നു.
1988ലാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാലും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനിലേക്ക് പോയത്.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ ആണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം.