36-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ സുചിത്രയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കില്‍ സുചിത്രയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. ഇനിയും ഒരുപാട് വര്‍ഷം സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
1988 ഏപ്രില്‍ 28-നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം??ഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ വച്ചാണ് ഇരുവരും 35-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.
തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.സിനിമാകുടുംബത്തില്‍ നിന്നുള്ളയാളാണ് സുചിത്ര. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.