കന്നഡ നടന്‍ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗവും മാസങ്ങള്‍ക്ക് ശേഷം ആ വേദനയില്‍ നിന്നും പുഞ്ചിരിയോടെ തന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മേഘ്‌നയേയുമെല്ലാം ആരാധകര്‍ വേദനയോടെയാണ് കാണുന്നത്. ജൂണ്‍ ഏഴിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു അപ്രതീക്ഷിതമായി വിടവാങ്ങിയത്. അന്ന് നാലു മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌ന തകര്‍ന്നു പോയിരുന്നു. രണ്ടാം വിവാഹവാര്‍ഷികത്തിനു പിന്നാലെ തങ്ങളുടെ ആദ്യ കണ്‍മണി ജീവിതത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. ചിരുവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ആ വേദന പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങളായിരുന്നു. ചിരുവിന്റെ ആഗ്രം നിറവേറ്റാനായി ആ കുടുംബം ഒന്നിച്ച് മൂന്നു സ്ഥലങ്ങളിലായി ബേബി ഷവര്‍ ആഘോഷമാക്കുകയായിരുന്നു.
എല്ലാത്തിനും മുന്നില്‍ നിന്നത് ചിരുവിന്റെ സഹോദരന്‍ ധ്രുവ ആയിരുന്നു. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയന്‍ ധ്രുവ് വേദി ഒരുക്കിയിരുന്നത്. ബേബിഷവര്‍ ചടങ്ങുകളുടെ ഔദ്യോഗിക വിഡിയോ ധ്രുവ് ആരാധകര്‍ക്കായി പങ്കുവച്ചു.ധ്രുവിന്റെ കൈപിടിച്ച് വേദിയിലേയ്ക്ക് എത്തുന്ന മേഘ്‌നയെ വിഡിയോയില്‍ കാണാം. വേദിയില്‍ ചിരുവിന്റെ ചിത്രം കണ്ട് കണ്ണുനിറയുന്ന മേഘ്‌നയെ ധ്രുവ് ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. ഈ സമയവും കടന്നുപോകുമെന്നും മേഘ്‌നയ്ക്കു വേണ്ടി എപ്പോഴും തങ്ങള്‍ ഒന്നായിരിക്കുമെന്നും കുടുംബാംഗങ്ങളിലൊരാളായ അര്‍ജുന്‍ വേദിയിലെത്തി പറഞ്ഞു. നെഗറ്റിവിറ്റിയെ പോസിറ്റിവ് കാര്യങ്ങളിലേയ്ക്ക് മാറ്റുക എന്നതാണ് ഇതുപോലുള്ള ചടങ്ങുകള്‍ കൊണ്ട് ഉദേശിക്കുന്നതെന്നും ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാന്‍ കുടുംബം കാത്തിരിക്കുകയാണെന്നും അര്‍ജുന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചിരുവിന്റെ പിറന്നാള്‍.
താരകുടുംബം വന്‍ ആഘോഷമാക്കുകയായിരുന്നു. താരകുടുംബം ഒന്നിച്ചു ചേരുകയും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയും ചെയ ചെയ്തിരുന്നു. പുതിയ അതിഥിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് താരകുടുംബം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചീരുവിന്റെ ശവകുടീരത്തിലെത്തിയ മേഘ്നയുടെ ദൃശ്യങ്ങളാണ്. താരത്തിന്റെ 36ാംപിറന്നാളിനോടനുബന്ധിച്ചായിരുന്നു നടിയുടെ സന്ദര്‍ശനം. ചീരുവിന്റെ വിയോഗത്തിന് ശേഷമാണ് മേഘ്ന വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ആരാധകരും താരത്തിന്റെ വിശേഷങ്ങള്‍ ആരാഞ്ഞ് രംഗത്തെത്താറുണ്ട്. തന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസ നേരാന്‍ താരം വളരെ നേരത്തെ തന്നെഎത്തിയിരുന്നു . ചുരുദാറില്‍ വളരെ സിമ്പിള്‍ ലുക്കിലാണ് മേഘ്ന എത്തിയത്. മാധ്യമങ്ങളേയും കണ്ടതിന് ശേഷമാണ് നടി ഇവിടെ നിന്ന് പോയത്. ചീരുവിന്റെ പിറന്നാള്‍ ദിവസം ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ പങ്കുവെച്ച് മേഘന് എത്തിയിരുന്നു. ഇത് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. ഹാപ്പി ബെര്‍ത്ത്‌ഡേ മൈ വേള്‍ഡ് എന്ന് ചീരൂവിനെ ടാഗ് ചെയ്തുകൊണ്ടാണ് മേഘ്‌ന എത്തിയത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നന്നേക്കും എപ്പോഴും എന്നും നടി ചിരഞ്ജീവി സര്‍ജയെ കുറിച്ച് എഴുതി.