Latest News

റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്;എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല; മേഘ്‌നാ രാജിന്റെ പോസ്റ്റിന് ആശംസകളുമായി ആരാധകരും

Malayalilife
 റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്;എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല; മേഘ്‌നാ രാജിന്റെ പോസ്റ്റിന് ആശംസകളുമായി ആരാധകരും

മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോവുന്നതിനെ കുറിച്ച് മേഘ്ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് മുന്നിലുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് മേഘ്ന പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മകന്റെ വിദ്യാഭ്യസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ് ആഘോഷമാക്കുകയാണ് മേഘ്ന.

നമ്മള്‍ പേരന്‍സായിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്പെഷലാണ്. റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല. 

വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാല്‍വെപ്പാണ്. നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം എന്നുമായിരുന്നു മേഘ്ന കുറിച്ചത്. നിങ്ങളുടെ മുഖത്തെ പുഞ്ചിരിയിലുണ്ട് എല്ലാം. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നായിരുന്നു കമന്റുകള്‍. ചിരുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നുള്ള മേഘ്നയുടെയും റയാന്റെയും ചിത്രവും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.


2020ജൂണ്‍ 7ന് ആണ് ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ജൂനിയര്‍ സി എന്നായിരുന്നു മകന് പേരിട്ടത്. റയാന്‍ രാജ് സര്‍ജ എന്നാണ് മകന്റെ പേര്.

മേഘ്ന നാല് മാസം ഗര്‍ഭിണി ആയിരുന്നപ്പോഴായിരുന്നു ഭര്‍ത്താവിന്റെ വിയോഗം. അടുത്ത സുഹൃത്തുക്കളായിരുന്ന മേഘ്‌നയും ചിരുവും പ്രണയിച്ച് വിവാഹിതരായവരാണ്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നും ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയായിരിക്കുമെന്നും മേഘ്‌ന പറഞ്ഞത്.

Read more topics: # മേഘ്ന രാജ്.
meghana raj son raayan starts school

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES