കന്നഡ നടന്‍ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗവും മാസങ്ങള്‍ക്ക് ശേഷം ആ വേദനയില്‍ നിന്നും പുഞ്ചിരിയോടെ തന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മേഘ്‌നയേയുമെല്ലാം ആരാധകര്‍ വേദനയോടെയാണ് കാണുന്നത്. ജൂണ്‍ ഏഴിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു അപ്രതീക്ഷിതമായി വിടവാങ്ങിയത്. അന്ന് നാലു മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌ന തകര്‍ന്നു പോയിരുന്നു.
രണ്ടാം വിവാഹവാര്‍ഷികത്തിനു പിന്നാലെ തങ്ങളുടെ ആദ്യ കണ്‍മണി ജീവിതത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. ചിരുവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ആ വേദന പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. ചിരുവിന്റെ അഭാവത്തിലും മേഘനയുടെ സീമന്തവും ബേബി ഷവറും വീട്ടുകാര്‍ ആഘോഷമായി നടത്തിയിരുന്നു. മേഘ്‌നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയന്‍ ധ്രുവ് വേദി ഒരുക്കിയിരുന്നത്. ബേബിഷവര്‍ ചടങ്ങുകളുടെ ഔദ്യോഗിക വിഡിയോ ധ്രുവ് ആരാധകര്‍ക്കായി പങ്കുവച്ചു.
ധ്രുവിന്റെ കൈപിടിച്ച് വേദിയിലേയ്ക്ക് എത്തുന്ന മേഘ്‌നയെ വിഡിയോയില്‍ കാണാം. വേദിയില്‍ ചിരുവിന്റെ ചിത്രം കണ്ട് കണ്ണുനിറയുന്ന മേഘ്‌നയെ ധ്രുവ് ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. ഈ സമയവും കടന്നുപോകുമെന്നും മേഘ്‌നയ്ക്കു വേണ്ടി എപ്പോഴും തങ്ങള്‍ ഒന്നായിരിക്കുമെന്നും കുടുംബാംഗങ്ങളിലൊരാളായ അര്‍ജുന്‍ വേദിയിലെത്തി പറഞ്ഞു. നെഗറ്റിവിറ്റിയെ പോസിറ്റിവ് കാര്യങ്ങളിലേയ്ക്ക് മാറ്റുക എന്നതാണ് ഇതുപോലുള്ള ചടങ്ങുകള്‍ കൊണ്ട് ഉദേശിക്കുന്നതെന്നും ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാന്‍ കുടുംബം കാത്തിരിക്കുകയാണെന്നും അര്‍ജുന്‍ പറയുന്നു.
ചേട്ടന്‍ മരിച്ചിട്ടും ഒരു കൂടെപിറപ്പിനെ പോലെ നിന്ന് ചേട്ടത്തിന് താങ്ങും തണലുമായി മാറുന്ന ധ്രുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. സാധാരണ ഗര്‍ഭാവസ്ഥയില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെ ഒറ്റപ്പെടുത്തുകയും കുത്തുവാക്കുകള്‍ പറയുന്നവരുടെയും കാലത്ത് ഈ കുടുംബത്തിലെ മരുമകളായി വന്നുകയറിയ മേഘ്‌ന ഭാഗ്യവതിയാണെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. ഈ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.