ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് താരം രണ്ട് ദിവസമായി പങ്ക് വയ്ക്കുന്നത് തന്റെ മേഘാലയന്‍ യാത്രകളുടെ ചിത്രങ്ങളാണ്. മേഘാലയയിലെ തടാകക്കരയില്‍ നിന്നും, നദിയില്‍ നിന്നും, വനത്തില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി ഒരു കൂട്ടം സൈബര്‍ സദാചാരവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വെയ് സോഡോങ് വെള്ളച്ചാട്ടവും നോക്കിയാല്‍ അടിത്തട്ട് കാണുന്ന ഡോക്കി തടാകവുമെല്ലാം സന്ദര്‍ശിച്ച നടി ഇവയെല്ലാം ആരാധകര്‍ക്കായി പങ്ക് വച്ചു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് നേരെയാണ് അശ്ലീല കമന്റുകള്‍ പ്രചരിക്കുന്നത്.'മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്'', ''കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും....അതോണ്ട് ഞ ഒന്നും നോക്കുന്നില്ല..', 'കുറച്ചു സദാചാരം എടുക്കട്ടേ'' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
'നകുല്‍ തമ്പി സാനിയ വിവാഹം എന്ന് കണ്ടിരുന്നു. നകുല്‍ ഇപ്പൊ സുഖം ഇല്ലാതെ ഹോസ്പിറ്റല്‍ ആണ് എന്ന് പറയുന്നു'എന്ന കമന്റും വന്നിട്ടുണ്ട്. നേരത്തെ സുഹൃത്തായ നകുല്‍ തമ്പിയും സാനിയയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ നകുല്‍ ഇപ്പോഴും ആശുപത്രിയിലാണ്
മുളകള്‍കൊണ്ടുണ്ടാക്കിയ പാലത്തില്‍നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഏറ്റവും ഭയപ്പെടുത്തുന്ന മേഘാലയയിലെ ബാംബൂ ട്രെക്കിങ് എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.നേരത്തെ വര്‍ക്കല ബീച്ചിലും കോയമ്പത്തൂരിലെ ആദി യോഗി പ്രതിമക്കൊപ്പവും ഉദുമല്‍പേട്ടയ്ക്കടുത്തുള്ള തിരുമൂര്‍ത്തി മലയിലും നില്‍ക്കുന്ന ചിത്രങ്ങള്‍ സാനിയ പങ്ക് വച്ചിരുന്നു.