Latest News

മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെർത്ഡേ ആണ്; എന്നെ ഒന്ന് കാണാൻ വരുമോ; ആരാധികയുടെ അടുത്തെത്തി മമ്മൂട്ടി

Malayalilife
മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെർത്ഡേ ആണ്; എന്നെ ഒന്ന് കാണാൻ വരുമോ; ആരാധികയുടെ അടുത്തെത്തി മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. എന്നാൽ  ഇപ്പോള്‍ തന്റെ കുഞ്ഞാരാധികയെ കാണാൻ മമ്മൂട്ടി എത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ  വൈറലായിരിക്കുന്നത്.  നടൻ തന്റെ ആരാധികയുടെ ആഗ്രഹം ആശുപത്രി കിടക്കിയിൽ എത്തിയാണ് സാധിച്ചു കൊടുത്തത്. കഴിഞ്ഞ ദിവസം ഹലോ മമ്മൂട്ടി അങ്കിൾ നാളെ എന്റെ ബർത്ത്ഡേ ആണ്. നാളെ എന്നെ ഒന്ന് വന്നു കാണുമോ? ഞാൻ അങ്കിളിന്റെ വലിയ ഫാനാണ് എന്ന് കുഞ്ഞാരാധിക ആശുപത്രി കിടക്കയിൽ കിടന്ന് പറയുന്ന വീഡിയോ പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

മമ്മൂട്ടി കുഞ്ഞാരാധിക കിടന്ന അതേ ആശുപത്രിയിൽ തികച്ചും യാദർശ്ചികമായി ആണ്  എത്തിയത്. ഡോക്ടർമാർ താരത്തെ കാര്യം അറിയിക്കുകയും മമ്മൂട്ടി കുട്ടിയെ കാണുകയും ചെയ്തു. മമ്മൂട്ടിക്ക് ഒപ്പം നിർമാതാവ് ആന്റോ ജോസഫും ജോർജും  ഉണ്ടായിരുന്നു.  മമ്മൂട്ടി പിറന്നാളാശംസകൾ തന്റെ കുഞ്ഞാരാധികയ്ക്ക് നേരുകയും ചെയ്തു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയ്ക്ക് ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ്.

അതേസമയം മമ്മൂട്ടി ഇപ്പോൾ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ  നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

megastar mammootty vist fan girl in hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക