Latest News

 അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം കിടിലന്‍ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപ്; താരപുത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ വൈറല്‍

Malayalilife
  അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം കിടിലന്‍ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപ്; താരപുത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ വൈറല്‍

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പക്ഷേ, ഡാന്‍സില്‍ അമ്മയുടെ കഴിവുകള്‍ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഓരോ ഡാന്‍സ് വീഡിയോയിലും മീനാക്ഷി അത് ശരിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, കൂട്ടുകാരിയും അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയുമായ അലീനയ്ക്കൊപ്പം ചടലുമായി നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അമ്മ മഞ്ജുവിനെപ്പോലെ മീനാക്ഷിക്കും നൃത്തത്തില്‍ കമ്പമുണ്ട്. ഇടയ്ക്കിടെ സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് ഡാന്‍സ് ചെയ്ത് മീനാക്ഷി അത് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചെറുപ്പം മുതല്‍ മീനാക്ഷി ഡാന്‍സ് പഠിക്കുന്നുണ്ട്. ഇടയ്ക്ക് ഉറ്റ സുഹൃത്ത് നമിതയ്ക്ക് വേണ്ടിയും മീനാക്ഷി നൃത്തം കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത മീനാക്ഷി വളരെ വിരളമായിട്ടേ ഫോട്ടോകള്‍ പോലും പങ്കുവയ്ക്കാറുളളൂ. അതിനാല്‍ തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗം വൈറലാകാറുമുണ്ട്. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് അവരുടെ മക്കള്‍ക്കും ലഭിക്കുന്നത് സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടര്‍ന്ന് അവര്‍ സിനിമയിലേക്ക് എത്തിയാല്‍ ആ സ്നേഹം ഇരട്ടിയാകും. ഇങ്ങനെ സിനിമയിലേക്ക് എത്തിയ താരങ്ങള്‍ മലയാള സിനിമയില്‍ ഒരുപാടുണ്ട്. അതേസമയം ഇനിയും സിനിമയിലേക്ക് എത്താത്ത ചിലരുമുണ്ട്. അതില്‍ ഇന്നല്ലെങ്കില്‍ നാളെ സിനിമയിലെത്തും എന്ന പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന താരപുത്രിയാണ് ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകള്‍ മീനാക്ഷി ദിലീപ്. അതേസമയം, അഭിനയത്തോടല്ല ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകള്‍ക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.

അച്ഛനും അമ്മയ്ക്കും ഉള്ളതുപോലെ തന്നെ ആരാധകര്‍ മീനാക്ഷിക്കുമുണ്ട്. എന്നാല്‍ പൊതുവേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ പോലും ഇടയ്ക്ക് മാത്രമാണ് മീനാക്ഷി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ അതെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുള്ളത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aleena (@aleenaalphonse)

meenakshi dileep dance with alphonse puthren wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES