ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ കാസ്റ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക ഐശ്വര്യ റായ് നന്ദിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താന്‍ ആഗ്രഹിച്ച കഥാപാത്രമാണ് ഇതെന്നും ഐശ്വര്യയോട് അസൂയ തോന്നുന്നുവെന്നും പറയുകയാണ് നടി മീന.
ഐശ്വര്യ റായിയോട് തനിക്ക് അസൂയ തോന്നുന്നു എന്നാണ് മീന കുറിക്കുന്നത്. അസൂയയ്ക്ക് പിറകിലുള്ള കാരണവും മീന കുറിപ്പില്‍ പറയുന്നു.
ഓകെ, എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചില്‍ നിന്നും അതൊഴിവാക്കണം. ഞാന്‍ അസൂയാലുവാണ്! ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍, കാരണം ഐശ്യര്യയ്ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി; മീന കുറിക്കുന്നു.
പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്‍വന്‍ പറഞ്ഞു വെയ്ക്കുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേപേരിലുള്ള പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് സിനിമ എത്തുന്നത്.
ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതല്‍മുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്നിയിന്‍ സെല്‍വന്‍എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്‌നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.