Latest News

ബ്രഹ്മാണ്ഡ ചിത്രമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; മോഹന്‍ലാല്‍ കുഞ്ഞാലിയായി എത്തുന്ന ചിത്രം ഒരുങ്ങുന്നത് പത്ത് ഭാഷകളില്‍; ചിത്രം ഡിസംബറിലോ വിഷുവിനോ എത്തുമെന്ന് സൂചന

Malayalilife
ബ്രഹ്മാണ്ഡ ചിത്രമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; മോഹന്‍ലാല്‍ കുഞ്ഞാലിയായി എത്തുന്ന ചിത്രം ഒരുങ്ങുന്നത് പത്ത് ഭാഷകളില്‍; ചിത്രം ഡിസംബറിലോ വിഷുവിനോ എത്തുമെന്ന് സൂചന

ലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ആരാധകര്‍ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമായിട്ടാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറയില്‍ ഒരുങ്ങുന്നത്. ബ്രഹ്മണ്ഡ ചിത്രത്തില്‍ ചരിത്രപുരുഷനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകര്‍ക്കും ആവേശം ഇരട്ടിയാണ്. ചിത്രത്തിന്റെ മൂന്ന് ഘട്ട ചിത്രീകരണങ്ങള്‍ ഹൈദ്രാബാദ് റാമൂജീ റാവു ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സിനിമ അടുത്ത ഡിസംബര്‍ റിലീസായോ വിഷു റിലീസായോ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തു ഭാഷകളില്‍ ഈ ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അത് സാധിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മരക്കാര്‍ മാറും.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് നാല് സംഗീത സംവിധായകരാണ്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നൂറു കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കില്‍ ആണ് മരക്കാര്‍ ഒരുക്കുന്നത്.

 

Read more topics: # maraykar arabikadalinte simham
maraykar arabikadalinte simham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES