Latest News

മഞ്ഞുമ്മല്‍ ബോയ്സ്' കമന്റ് ചെയ്താലേ ചിത്രം കാണൂ എന്ന് ആരാധികചഞെട്ടിച്ച് മറുപടിയുമായി താരലോകം; കൂട്ടത്തോടെയുള്ള കമന്റുകളുമായി താരങ്ങള്‍

Malayalilife
 മഞ്ഞുമ്മല്‍ ബോയ്സ്' കമന്റ് ചെയ്താലേ ചിത്രം കാണൂ എന്ന് ആരാധികചഞെട്ടിച്ച് മറുപടിയുമായി താരലോകം; കൂട്ടത്തോടെയുള്ള കമന്റുകളുമായി താരങ്ങള്‍

ഷ്ട താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ട്രെന്‍ഡിങാണ്. പഠിക്കണമെങ്കില്‍ താരം കമന്റ് ചെയ്യണമെന്നും നാട്ടിലേക്ക് വരണമെങ്കില്‍ ഇഷ്ടതാരം കമന്റ് ചെയ്യണം എന്നൊക്കെ പറഞ്ഞാണ് പോസ്റ്റുകള്‍ നിറയുന്നത്. 

വിജയ്ദേവരക്കൊണ്ട ഫാന്‍ ആണ് ട്രെന്‍ഡിന് തുടക്കമിട്ടത്. ആരാധികയ്ക്ക് വിജയ് ദേവരക്കൊണ്ട തന്നെ കമന്റും ചെയ്തിരുന്നു. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ആലിയ ഭട്ട് എന്നിവരുടെയെല്ലാം ആരാധകര്‍ പോസ്റ്റുമായി എത്തിയിരുന്നു.

ഇപ്പോഴിതാ, ആല്‍ഫിയ ഇല്യാസ് എന്ന പെണ്‍കുട്ടിയുടെ റീല്‍സാണ് വൈറലാകുന്നത്. 'മഞ്ഞുമ്മല്‍ ബോയ്സിലെ ആരെങ്കിലും ഒരാള്‍ കമന്റ് ചെയ്താലേ ഈ ചിത്രം താന്‍ കാണൂ എന്നായിരുന്നു റീലില്‍ ആല്‍ഫിയ പറഞ്ഞത്

മഞ്ഞുമ്മല്‍ ബോയ്‌സിലെ ഒരാളുടെ കമന്റ് കാത്തിരുന്ന ആലിയയെ തേടിയെത്തിയത് കൂട്ടത്തോടെയുള്ള കമന്റുകളായിരുന്നു. 'ഹേ ആലിയ, പോയി സിനിമ കാണൂ. നിങ്ങള്‍ നിരാശരാകില്ല,' എന്ന മറുപടിയുമായി മഞ്ഞുമ്മല്‍ ബോയ്‌സും എത്തി. ചന്തു സലിം കുമാര്‍, പറവ ഫിലിംസ്, ജീന്‍ പോള്‍ ലാല്‍, വിഷ്ണു രഘു എന്നിവരെല്ലാം ആല്‍ഫിയയുടെ റീലിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. 

താരങ്ങള്‍ മാത്രമല്ല സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറും ആല്‍ഫിയയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. കമന്റുകളെത്തിയതോടെ തനിക്കു 'ലോട്ടറി അടിച്ചു'വെന്നും പറഞ്ഞ് ആല്‍ഫിയ റിലീലെത്തി.

manjummel boys comments trend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക