മലയാളത്തിന് പിന്നാലെ തമിഴിലും പാട്ടുകാരിയാവാന്‍ മഞ്ജു വാര്യര്‍; അജിത്ത് ചിത്രം തുനിവില്‍ ഗായികയായ സന്തോഷം പങ്ക് വച്ച് നടി

Malayalilife
മലയാളത്തിന് പിന്നാലെ തമിഴിലും പാട്ടുകാരിയാവാന്‍ മഞ്ജു വാര്യര്‍; അജിത്ത് ചിത്രം തുനിവില്‍ ഗായികയായ സന്തോഷം പങ്ക് വച്ച് നടി

ല അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന പുതിയ ചിത്രമാണ് തുനിവ്. ഒരു ഹെയ്സ്റ്റ് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ പൊങ്കല്‍ റിലീസായി ആണ് പ്രേക്ഷകരുടെ മുന്നിലെത്തുക. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. വെട്രിമാരന്‍- ധനുഷ് ടീമിന്റെ അസുരന്‍ ചെയ്തതിനു ശേഷം മഞ്ജു വാര്യര്‍ തമിഴില്‍ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് തുനിവ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ ലേഡി സൂപ്പര്‍സ്റ്റാര്‍

സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഗാനം ആലപിക്കുന്ന ചിത്രം മഞ്ജു സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു. ചിത്രത്തില്‍ മഞ്ജു തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും.

അസുരനു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. മലയാളത്തില്‍ കണ്ണെഴുതി പൊട്ടുംതൊട്ട്, ജോ ആന്‍ഡ് ദ ബോയ്, ജാക്ക് ആന്‍ഡ് ജില്‍ , കയറ്റം എന്നീ ചിത്രങ്ങള്‍ മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.


അജിത്തും എച്ച് വിനോദും ബിഗ് ബഡ്ജറ്റ് ചിത്രമായ വലിമൈക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ച ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ബോണി കപൂറാണ്. അദ്ദേഹം തന്നെയാണ് അജിത്- വിനോദ് കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളായ നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നിവ നിര്‍മ്മിച്ചതും. നീരവ് ഷാ ക്യാമറ ചലിപ്പിച്ച തുനിവ് എഡിറ്റ് ചെയ്യുന്നത് വിജയ് വേലുകുട്ടിയാണ്. ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് തുടങ്ങിയവരും തുനിവില്‍ അഭിനയിക്കുന്നുണ്ട്.

manju warrier singing for ajith movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES