Latest News

ബോളിവുഡ് സുന്ദരിമാരെ പോലും വെല്ലുന്ന ലുക്കില്‍ മഞ്ജുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം;  സോഷ്യല്‍മീഡിയയില്‍ നടി പങ്ക് വച്ച എവര്‍ഗ്രീന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; മമ്മൂക്കക്ക് ശേഷം നമ്മടെ ചേച്ചിയും പ്രായത്തെ തോല്‍പിക്കുന്ന മെഷീന്‍ മേടിച്ചെന്നും ആരാധകര്‍

Malayalilife
ബോളിവുഡ് സുന്ദരിമാരെ പോലും വെല്ലുന്ന ലുക്കില്‍ മഞ്ജുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം;  സോഷ്യല്‍മീഡിയയില്‍ നടി പങ്ക് വച്ച എവര്‍ഗ്രീന്‍  ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; മമ്മൂക്കക്ക് ശേഷം നമ്മടെ ചേച്ചിയും പ്രായത്തെ തോല്‍പിക്കുന്ന മെഷീന്‍ മേടിച്ചെന്നും ആരാധകര്‍

നി നാടന്‍ ലുക്കില്‍ പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്ന നടി മഞ്ജുവാര്യരുടെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബോളിവുഡ് സുന്ദരിമാരെ പോലും തോല്പ്പിക്കും വിധം ഉള്ള മേക്ക് ഓവറിലാണ് നടി ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതത്തില്‍ നായം കാട്ടുന്ന ധൈര്യത്തിന് അനുപാതമായാണ് നിങ്ങളുടെ ജീവിതത്തിന്റെ ചുരുളഴിയുന്നത് എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ചിത്രത്തിന് താഴെ ആരാധകര്‍ വേറിട്ട കമന്റുകളുമായും എത്തുന്നുണ്ട്. ഏറെ കാലത്തിന് ശേഷമാണ് നടിയുടെ കിടിലന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മനോരമയുടെ സെലിബ്രിറ്റി കലണ്ടര്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമാണ് ചിത്രം.

ഏവര്‍ക്കും ഇന്‍സ്പിറേഷന്‍ നല്‍കുന്ന താരമാണ് മഞ്ജുവെന്നും ഫീനിക്സ് പക്ഷിയെ പോലെയാണ് താരമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തൊരു സൗന്ദര്യമാണ് ഇതെന്നും ആരും കൊതിച്ച് പോകുന്ന ബ്യൂട്ടിയാണ് താരത്തിന്റേതെന്നും ആരാധകര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.ഒരു പിടി നല്ല ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനാകുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിനൊപ്പം മഞ്ജുചേര്‍ന്നത്.

ഇതോടെ ''മമ്മുക്കായുടെ കൂടെ കൂടി മഞ്ജുവും മാറി..ആകെപ്പാടൊരു മാററം..'', ''മമ്മൂക്കക്ക് ശേഷം മ്മടെ ചേച്ചിയും പ്രായത്തെ തോല്‍പിക്കുന്ന മെഷീന്‍ മേടിച്ചെന്നു തോന്നുന്നു'' എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

manju warrier new photo shoot pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES