തമിഴ് പുരസ്‌കാര വേദിയിലും മലയാളത്തിന്റെ മുഖശ്രീ ആയി തിളങ്ങുകയാണ് നടി മഞ്ജുവാര്യര്‍. അടുത്തിടെ നടന്ന തമിഴ് പുരസ്‌കാര വേദിയിലെത്തിയ നടിയെ ആര്‍പ്പുവിളികളോടെ ആരാധകര്‍ വരവേല്ക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
ബിഹൈന്റ് വുഡ്‌സ് അവാര്‍ഡ്‌സ് നിശയില്ലെ മഞ്ജുവിന്റെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചര്‍ച്ചാവിഷയം. കറുത്ത ഗൌണില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. റെഡ്കാര്‍പ്പെറ്റിലൂടെ ആരാധകര്‍ക്ക് നേരെ കൈക്കൂപ്പി ചിരിച്ച് നടന്നെത്തിയ മഞ്ജുവിനെ കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് പ്രേക്ഷകര്‍ വരവേറ്റത്.
അസുരനിലെ പ്രകടനത്തിനായിരുന്നു മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്. നടന്‍ പാര്‍ഥിപന്‍ അവതാരകനായ ചടങ്ങില്‍ ധനുഷ്, ജയം രവി, അരുണ്‍ വിജയ്, വെട്രിമാരന്‍, നാദിയ മൊയ്തു തുടങ്ങി നിരവധിപേര്‍ സന്നിഹിതരായിരുന്നു.