Latest News

നിന്റെ അപ്രൂവല്‍ ലഭിച്ച പുതിയ ക്യാപ്ഷനുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം ഞാന്‍ അത് തന്നെ തുടരുന്നു; ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഗീതു മോഹന്‍ദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു കുറിച്ചതിങ്ങനെ

Malayalilife
നിന്റെ അപ്രൂവല്‍ ലഭിച്ച പുതിയ ക്യാപ്ഷനുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം ഞാന്‍ അത് തന്നെ തുടരുന്നു; ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഗീതു മോഹന്‍ദാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു കുറിച്ചതിങ്ങനെ

ടി ഗീതു മോഹന്‍ദാസിന്റെ നാല്‍പ്പതാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ പ്രിയകൂട്ടുകാരിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യരും സംവിധായിക അഞ്ജലി മേനോനും അടക്കം നിരവധി താരങ്ങള്‍ എത്തി.

ജന്മദിനാശംസകള്‍ ഗീതു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്റെ അപ്രൂവല്‍ ലഭിച്ച പുതിയ ക്യാപ്ഷനുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷവും ഞാന്‍ BFFLWYLION ല്‍ തന്നെ തുടരുകയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അതിനു മറുപടിയായി ''താങ്ക്യൂ ഡാര്‍ലിംഗ്, എങ്കിലും ഇംഗ്ലീഷ് ആല്‍ഫബെറ്റ് എന്താണ് ?'' എന്ന് ഗീതുവും ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്ത് (Best Friend For Life Whether You Like It Or Not ) എന്നതിന്റെ ചുരുക്കെഴുത്താണ് BFFLWYLION എന്നത് എന്ന് ചിലര്‍ കമന്റുകളിട്ടിട്ടുണ്ട്.

അഞ്ജലി മേനോനും ഗീതുവിന് ആശംസ നേര്‍ന്നിട്ടുണ്ട്.നിങ്ങള്‍ നല്‍കുന്നതും വഴക്കുണ്ടാക്കുന്നതും രോഷാകുലയാകുന്നതും പുഞ്ചിരിക്കുന്നതും ആക്രോശിക്കുന്നതും വീണ്ടും ചിരിക്കുന്നതും... നിങ്ങള്‍ വിശ്വസിക്കുന്നതിന് വേണ്ടി തീവ്രമായി നിലകൊള്ളുന്നതും ഞാന്‍ കാണുന്നു. അത് പ്രചോദനം നല്‍കുന്നതാണ്! ഒത്തിരി സ്‌നേഹം,'' എന്നാണ് അഞ്ജലി മേനോന്‍ കുറിച്ചത്.

കഴിഞ്ഞവര്‍ഷവും മഞ്ജു ഇതേ പദം ഉപയോഗിച്ചാണ് ആശംസകള്‍ നേര്‍ന്നിരുന്നത്. അന്നും ആരാധകര്‍ ഇരുവരുടെയും സൗഹൃദത്തെയും സ്‌നേഹത്തെയും അഭിനന്ദിച്ചിരുന്നു. ഇപ്പോഴും ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍. ഈ ഫ്രണ്ട്ഷിപ്പ് അവസാനം വരെയും ഇങ്ങനെ തുടരട്ടെയെന്നാണ് കൂടുതല്‍ പേരും കമന്റുകളിട്ടിരിക്കുന്നത്.

ബാലതാരമായി സിനിമയിലെത്തിയ ആളാണ് ഗീതു. പിന്നീട് അഭിനേത്രിയായും സംവിധായികയായും തിളങ്ങി. ഗീതുവിനെ കൂടാതെ പൂര്‍ണിമയും സംയുക്ത വര്‍മ്മയുമെല്ലാം മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തുക്കളാണ്.

Read more topics: # മഞ്ജു,# ഗീതു
manju warrier birthday wishes geethu mohandas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES