Latest News

നടിയും പാട്ടുകാരിയും ഇപ്പോഴിതാ നിര്‍മ്മാതാവും; പ്രൊഡക്ഷന്‍സ് ഹൗസുമായി നടി മംമ്ത മോഹന്‍ദാസ്

Malayalilife
നടിയും പാട്ടുകാരിയും ഇപ്പോഴിതാ നിര്‍മ്മാതാവും; പ്രൊഡക്ഷന്‍സ് ഹൗസുമായി നടി മംമ്ത മോഹന്‍ദാസ്

2005ല്‍ സിനിമയിലേക്ക് കടന്നുവന്ന് ഒരുപിടി മികച്ച ചിത്രങ്ങള്‍ ചെയ്ത നടിയാണ് മംമ്ത മോഹന്‍ദാസ്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കും ഒപ്പവുമെല്ലാം ജോലി ചെയ്യാനുള്ള ഭാഗ്യവും മംമ്തയ്ക്ക് ലഭിച്ചിരുന്നു. അര്‍ബുദം ബാധിച്ചപ്പോഴും ഒരു പുഞ്ചിരിയോടെ എല്ലാത്തിനേയും നേരിട്ട മംമ്ത തന്റെ അവസ്ഥയെക്കുറിച്ച് ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക്  ധൈര്യം പകരാനും പ്രചോദനമാകാനും മംമ്തയ്ക്ക സാധിച്ചിട്ടുണ്ട്. 20018ല്‍ വെറും 24 വയസിലാണ് മംമ്തയ്ക്ക് കാന്‍സര്‍ ബാധിച്ചത്. ഇത് വിവാഹമോചനത്തിലുമെത്തിച്ചു.  2012ല്‍ രണ്ടാമതും കാന്‍സര്‍ മംമ്തയെ കീഴടക്കിയെങ്കിലും താരം അതിനെയും അതിജീവിച്ചിരുന്നു. ഇപ്പോള്‍ സിനിമകളില്‍ സജീവമായ താരം യുഎസിലാണ് ചികിത്സകളുടെ ഭാഗമായി താമസം.നടി മാത്രമല്ല ഗായികയായും മംമ്ത തിളങ്ങിയിട്ടുണ്ട്. വില്ല് എന്ന ചിത്രത്തില്‍ മംമ്ത ആലപിച്ച ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ എന്ന പാട്ട് സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചുവടുവയ്പ്പിനെകുറിച്ച് പങ്കുവച്ച് എത്തിയിരിക്കയാണ് താരം. നിര്‍മ്മാതാവിന്റെ കുപ്പായം അണിയുന്നു എന്ന സന്തോഷവാര്‍ത്തയാണ് ഇത്.

നിര്‍മാണ രംഗത്തേക്ക് താന്‍ കടക്കുന്ന വിവരം മംമ്ത തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നിനൊപ്പം ചേര്‍ന്നാണ് നടിനിര്‍മ്മാണ രംഗത്തേക്കെത്തുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ നീളുന്ന സിനിമാജീവിതത്തിന് ഇതോടു കൂടി തുടര്‍ച്ചയാകുകയാണെന്ന് മംമ്ത ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമാ ലോകത്തു നിന്നും തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തന്നെ തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണമെന്ന ആഗ്രഹമാണ് നിര്‍മ്മാതാവാകുന്നതിന് പിന്നിലെന്ന് മംമ്ത നേരത്തേ പറഞ്ഞിരുന്നു. ഈ സന്തോഷ വാര്‍ത്ത എല്ലാവരുമായി പങ്കിടുന്നതില്‍ വലിയ സന്തോഷമെന്നും തന്റെ തൊപ്പിയിലെ പുതിയ പൊന്‍തൂവലാണിതന്നും മംമ്ത കുറിച്ചു. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചിരിക്കുന്നത്. ഈ പ്രൊഡക്ഷന്‍ ഹൗസ് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതുമാണ് ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ സവിശേഷത എന്ന് മംമ്ത മോഹന്‍ദാസ് നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മംമ്തയുടെ ആദ്യ നിര്‍മാണ സംരംഭത്തില്‍ മൂന്ന് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യ സിനിമ സംബന്ധിച്ചും അഭിനയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും നടി അറിയിച്ചു.

 

It’s been 15 years in, around and all about cinema and my curiosity, excitement, connection, knowledge and passion...

Posted by Mamtha Mohandas on Friday, October 23, 2020

 

mamta mohandas with her new production house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES