Latest News

വയനാട്ടില്‍ പ്രിയപ്പെട്ടവനെ അടക്കം നഷ്ടമായ ശ്രുതിയെ ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി; സമൂഹ വിവാഹ വേദിയിലെത്തിയ ശ്രുതിക്കായി വല്യേട്ടന്‍ കൈമാറിയത് സ്‌നേഹത്തിന്റെ പ്രതീകം

Malayalilife
വയനാട്ടില്‍ പ്രിയപ്പെട്ടവനെ അടക്കം നഷ്ടമായ ശ്രുതിയെ ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി;  സമൂഹ വിവാഹ വേദിയിലെത്തിയ ശ്രുതിക്കായി വല്യേട്ടന്‍ കൈമാറിയത് സ്‌നേഹത്തിന്റെ പ്രതീകം

ണ്ണും വെള്ളവും കുതിച്ചെത്തിയ ഒരു രാത്രിയില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ആളാണ് ശ്രുതി എന്ന പെണ്‍കുട്ടി. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയപ്പോള്‍ പ്രതിശ്രുത വരന്‍ ജെന്‍സന്റെ സ്‌നേഹ ത്തണലില്‍ ജീവിതത്തിലേക്ക് പിച്ചവച്ചുകൊണ്ടിരിക്കവെ വാഹനാപകട രൂപത്തില്‍ ശ്രുതിയെ വീണ്ടും വിധി വേട്ടയാടുകയായിരുന്നു. തന്റെ പ്രിയതമനെയും നഷ്ടമായ വേദനയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കേരളക്കരയാകെ     ഒന്നിച്ച കാഴ്ച്ചയും നമ്മള്‍ കണ്ടതാണ്.

ശ്രുതിക്കായി മാത്രം ജീവിച്ച ജെന്‍സന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവര്‍ത്തകര്‍ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ ശ്രുതിയെയും ജെന്‍സനെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെന്‍സണ്‍ കാറപകടത്തില്‍ മരണമടഞ്ഞത്. ഇപ്പോളിതാ 'ട്രൂത് മംഗല്യം'' വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം നടക്കുമ്പോള്‍ ശ്രുതി അതിഥിയായി പങ്കെടുത്ത ചിത്രങ്ങലാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്.

' അവര്‍ക്കായി നമ്മള്‍ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണം ' എന്ന മമ്മൂട്ടിയുടെ നിര്‍ദ്ദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സമദ്, അതിന് വേണ്ടിയ ക്രമീകരണങ്ങള്‍ ചെയ്തു.സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ ,മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച അവസാനം നടന്ന സംഭവം ആണെങ്കിലും വീഡിയോ ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പുറത്ത് വന്നപ്പോഴാണ് പുറം ലോകം ഈ വിവരമറിയുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യക്കോസ് സമൂഹ മാധ്യമങ്ങളില്‍  ആ വീഡിയോ പങ്ക് വച്ചതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

വീഡിയോ പങ്ക് വച്ച് കൊണ്ട് റോബര്‍ട്ട് ഇങ്ങനെ കുറിച്ചു.'ഇതൊരു കടലാസാണ്  ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം' 

ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ''ട്രൂത്ത് മാംഗല്യം'' വേദിയില്‍ വെച്ച്  ശ്രുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു.

വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയുടെയും ജെന്‍സന്റെയും കഥ അറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയില്‍ വെച്ച് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടര്‍ന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരന്‍മാര്‍ക്കായുള്ള ആശംസകളുമായി എത്തി. 

ശ്രുതിക്കും ജെന്‍സനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യര്‍ത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോള്‍, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു

 

mammotty meet sruthy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക