Latest News

'സിനിമയില്‍ ഒരു ശക്തികേന്ദ്രവും ഇല്ല'; ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി

Malayalilife
 'സിനിമയില്‍ ഒരു ശക്തികേന്ദ്രവും ഇല്ല'; ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി

സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന് മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലാണ് മമ്മൂട്ടിയുടെ പ്രതികരണം. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമയെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രതികരണം വൈകിയതിനെക്കുറിച്ചും താരം വിശദീകരിച്ചു. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ പരിഗണനയിലാണ്. പോലീസ് സത്യസന്ധമായി കേസ് അന്വേഷിക്കട്ടെ. സിനിമയില്‍ ഒരു ശക്തികേന്ദ്രവും ഇല്ലെന്നും അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമയെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


മലയാള സിനിമാരം?ഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും  നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ?ഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അം?ഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ.  സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രം?ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാ?ഗരൂ?കരാകേണ്ടതുമാണ്.

ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും  സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാ?ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്.

പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രം?ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോ?ഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന് രണ്ടാഴ്ച തികയുമ്പോഴാണ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളും കേസുകളും ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ഭരണസമിതി പിരിച്ചു വിട്ടിരുന്നു. അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ശനിയാഴ്ചയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളല്ലെന്നും തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Read more topics: # മമ്മൂട്ടി
mammootty response hema committee

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES