കാതല്‍ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായക്കിയ താരം അവധിയാഘോഷത്തിനായി ഓസ്‌ട്രേലിയയില്‍ എത്തി. പതിവ് പോലെ ഷൂട്ടിങിന് ഇടവേള നല്കി കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താരം പറന്നിരിക്കുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ആസ്ട്രേലിയയില്‍ എത്തിയത്.
പത്‌നി സുല്‍ഫത്തിനും മമ്മൂട്ടിയുടെ സുഹൃത്തായ രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. തികച്ചും സ്വകാര്യ സന്ദര്‍ശനമായിട്ടാണ് ആസ്ട്രേലിയന്‍ പര്യടനം തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം, സിങ്കപ്പൂരില്‍നിന്നും സിഡനിയിലേക്കാണ് കഴിഞ്ഞ ദിവസം അദ്ദേഹം എത്തിയത്.
ഫാമിലി കണക്ട് കോര്‍ഡിനേറ്റര്‍ കിരണ്‍ ജെയിംസ് അദ്ദേഹത്തെ സിഡ്നി എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. മമ്മൂട്ടി യുടെ പി ആര്‍ ഓ യും ഗോള്‍ഡ് കോസ്റ്റില്‍ സ്ഥിരതാമസക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ആസ്ട്രേലിയന്‍ പര്യടനം ഏകോപിപ്പിക്കുന്നത്.
സിഡ്നി കൂടാതെ മെല്‍ബണ്‍, അഡ്‌ലെയിട്, ബ്രിസ്ബെയിന്‍, ടാസ്മാനിയ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇവിടങ്ങള്‍ ബന്ധിപ്പിക്കുന്ന റോഡ് ട്രിപ്പുകള്‍ക്കാണ് അദ്ദേഹം മുന്‍ഗണന കൊടുക്കുന്നത്
ജ്യോതിക നായികായായി എത്തുന്ന ജിയോ ബേബി ചിത്രം കാതല്‍ കൂടാതെ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ആണ് മമ്മൂക്കയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.ഹന്‍ലാല്‍ നായകനായെത്തിയ 'ആറാട്ടി'നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക 'ആറാട്ടി'നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍.