Latest News

ഉടവാള്‍ കൈയില്‍ പിടിച്ച് യുദ്ധം നയിക്കുന്ന വാലിബന്‍; രക്തമൊലിപ്പിച്ച് നില്ക്കുന്ന പടയാളികള്‍; ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളുമായി മോഹന്‍ലാല്‍

Malayalilife
ഉടവാള്‍ കൈയില്‍ പിടിച്ച് യുദ്ധം നയിക്കുന്ന വാലിബന്‍; രക്തമൊലിപ്പിച്ച് നില്ക്കുന്ന പടയാളികള്‍; ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളുമായി മോഹന്‍ലാല്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന മലൈക്കോട്ടൈ വാലിബന്‍.ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

മുന്‍പ് വന്ന പോസ്റ്ററില്‍ ഒരു യുദ്ധത്തിന്റെ സൂചന നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ വാളേന്തി യുദ്ധം നയിക്കുന്ന വാലിബനെ കാണാം. രക്തമൊലിച്ച് നില്‍ക്കുന്ന പടയാളികള്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുകയാണ് വലിബാന്‍. ഓരോ പോസ്റ്ററിന് ശേഷവും വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കിടയില്‍ വരുന്നത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്,അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

നൂറ്റി മുപ്പത് ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.


 

malaikottei valiban new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES