മഹാത്മാ ഗാന്ധിയെ വധിച്ച നാദൂറാം വിനായക ഗോഡ്‌സയെ നിശീതമായി വിമര്‍ശിച്ച് ബോളിവുഡ് നടി സ്വരാ ഭാസ്‌കര്‍. മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നുവെന്ന്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ആളാണ് ഗാന്ധിയെ വധിച്ചതെന്നും, അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നുവെന്നും സ്വര ട്വിറ്ററില്‍ കുറിച്ചു.
'1948 ജനുവരി 30ന് വിദ്വേഷകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച ഒരു മനുഷ്യനാലാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. വിദ്വേഷംകൊണ്ട് അന്ധനായ ഒരു മതഭ്രാന്തനായിരുന്നു അദ്ദേഹത്തിന്റെ കൊലയാളി. അയാളൊരു രാജ്യസ്നേഹി അല്ലായിരുന്നു'. ഒരിക്കലും മറക്കില്ല എന്ന ഹാഷ് ടാഗോടെ സ്വര ട്വിറ്ററില്‍ കുറിച്ചു.
നേരത്തെയും ബോള്‍ഡായ അഭിനയം കൊണ്ടും നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിലും നിരവധി വിവാദങ്ങള്‍ നേരിട്ട താരമാണ് സ്വര. ബിജെപിക്കെതിരെ നേരിട്ട് ആഞ്ഞടിച്ച സ്വരയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിന്നു. മഹാത്മാ ഗാന്ധിയെ കൊന്നവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത് എന്നായിരുന്നു താരം പറഞ്ഞത.്