Latest News

തടത്തില്‍ ദിനേശനായി നിവിന്‍ പോളി; നായികയായി നയന്‍താരയും;ലൗ ആക്ഷന്‍ ഡ്രാമ ഓണത്തിനെത്തും

Malayalilife
 തടത്തില്‍ ദിനേശനായി നിവിന്‍ പോളി; നായികയായി നയന്‍താരയും;ലൗ ആക്ഷന്‍ ഡ്രാമ ഓണത്തിനെത്തും

നിവിന്‍ പോളിയേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' ഓണത്തിന്   റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയും നിവിന്‍ പോളിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അജു വര്‍ഗീസ് ആണ്.

ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

love action drama relies on onam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES